Foto

യുവജനങ്ങളുടെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡില്‍ മിഷന്‍ മാസാചരണം

ഹാമില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്): സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തില്‍ ന്യൂസിലാന്‍ഡില്‍ മിഷന്‍ മാസാചരണം നടത്തുന്നു. യുവജനങ്ങളുടെ വിശ്വാസജീവിതം ആഴപ്പെടുത്തുന്നതിനായി വിവിധ മിഷനുകളിലായി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.

ഹാമില്‍ട്ടണ്‍, ഓക്‌ലാന്റ്, വാംഗറി, ഹാസ്റ്റിംഗ്‌സ്, വെല്ലിംഗ്ടണ്‍, പാമേഴ്സ്റ്റണ്‍, നോര്‍ത്ത് ക്രൈസ്റ്റ് ചര്‍ച്ച്, തൗരംഗ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ വിശ്വാസബോധവും സഭാസ്‌നേഹവും വളര്‍ത്തുന്നതിനായി സണ്‍ഡേ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത് ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്. യുവജനങ്ങളെയും കൗമാരക്കാരെയും ജപമാല പ്രാര്‍ത്ഥനയിലേക്ക് ആകര്‍ഷിക്കുന്നതിനായി റോസറി കാമ്പയിനും നടത്തുന്നുണ്ട്.

ഓക്‌ലാന്റില്‍ നടന്ന മരിയന്‍ നൈറ്റ് വ്യത്യസ്തമായി ആത്മീയാനുഭവമായി മാറി. ന്യൂസിലാന്‍ഡിലെ വിവിധ മിഷനുകളിലെ യുവജനങ്ങളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വിവിധ മിഷനുകളില്‍ എസ്എംവൈഎം ന്യൂസിലാന്‍ഡ് മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മരിയന്‍ നൈറ്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുന്നു.

2027-ല്‍ ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളില്‍ നടക്കുന്ന വേള്‍ഡ് യൂത്ത്‌ഡേയില്‍ ന്യൂസിലാന്‍ഡിലെ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Comments

leave a reply

Related News