Foto

വൃക്കരോഗം തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ശ്രദ്ധിക്കാം വൃക്കരോഗങ്ങൾ

ജോബി ബേബി

കുവൈറ്റ് : ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വൃക്കരോഗം.നമ്മുടെ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള പലരോഗങ്ങൾക്കും കാരണമാകുന്നത്.വൃക്കരോഗം പലപ്പോഴും ആദ്യം തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകാൻ കഴിയാറില്ല.വൃക്കകളുടെ പ്രവർത്തനം 70ശതമാനവും നഷ്ട്ടപെട്ടതിന് ശേഷമാണ് നാം രോഗം തിരിച്ചറിയുക.എന്നാൽ ചിലപ്പോൾ ശരീരം തന്നെ രോഗസൂചനകൾ നൽകാറുണ്ട്.വൃക്കകൾ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ കാൽസ്യം,സോഡിയം,പൊട്ടാസ്യം,ഫോസ്‌ഫറസ്‌,മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു.ശരീരത്തിന്റെ രക്തസമ്മർദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കുകയും വിവിധതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് വൃക്കകളാണ്. 

വൃക്കരോഗത്തിന്റെ കാരണങ്ങൾ:-  

ജീവിതശൈലീ രോഗങ്ങളായ ഡയബെറ്റിസ്,അമിത രക്തസമ്മർദം,പൊണ്ണത്തടി,വൃക്കകൾക്ക് തകരാറു വരുത്തുന്ന വിവിധതരം മരുന്നുകളുടെ ഉപയോഗം,മദ്യപാനം,പുകവലി.

ലക്ഷണങ്ങൾ:- 

മൂത്രത്തിന്റെ അളവ് കുറയുക,മുഖത്തും കാല്പാദങ്ങളിലും നീരുണ്ടാവുക,മൂത്രത്തിൽ രക്തo,മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും,ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ(പ്രത്യേകിച്ച് രാത്രിയിൽ),കണംകാലുകളിലെ വേദനയില്ലാത്ത നീർക്കെട്ട്(ചിലപ്പോൾ ഇത് കൈകളിലും കൺതടങ്ങളിലും കാണാം),വാരിയെല്ലിനു കീഴ്ഭാഗത്തായി പുറംവേദന,ഇടുപ്പിലും വേദന,ഉയർന്ന രക്തസമ്മർദo.

വൃക്കരോഗം തടയാൻ:-

പ്രമേഹം പൂർണ്ണമായി നിയന്ത്രണ വിധേയമാക്കുക,രക്തസമ്മർദം നിയന്ത്രവിധേയമാക്കുക,വറത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക,ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക,കൃത്യമായി വ്യായാമം ചെയ്‌യുക.പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക.ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ മരുന്നുഉപയോഗിക്കുന്നത് ഒഴിവാക്കുക.നിർജ്ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിയ്ക്കുക.

70ശതമാനത്തിലധികം വൃക്കരോഗങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളും കൊണ്ടാണ്.അതിനായി വൃക്കരോഗം വരാതിരിക്കാൻ ആരോഗ്യകരമായ ഭക്ഷണശൈലി നാം പിൻന്തുടരണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Foto

Comments

leave a reply