Foto

വേനല്‍ക്കാലം എത്തി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ജോബി ബേബി,നഴ്‌സ്,കുവൈറ്റ്

ഓരോ ദിവസം ചെല്ലുംതോറും വേനലിനു ശക്തി കൂടിവരികയാണ്.ഈ ദിവസങ്ങളില് ഇന്ത്യയില് തന്നെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളും കേരളത്തില് തന്നെ.മഴക്കാലം കഴിഞ്ഞാലുടന് വേനല് ശക്തമാകുന്ന സ്ഥിതിവിശേഷമാണു കേരളത്തില് വര്ഷങ്ങളായുള്ളത്.കഴിഞ്ഞ വര്ഷമാകട്ടെ മഴക്കാലം ഏറെനീണ്ടു.തുലാവര്ഷക്കാലം കഴിഞ്ഞശേഷവും മഴ തുടരുന്നതാണു നാം കണ്ടത്.റെക്കോഡ് മഴയും ലഭിച്ചു.ഇതേത്തുടര്ന്നു പലയിടത്തും മഴക്കെടുതിയുണ്ടായി.ധാരാളം പേര്ക്ക് ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായി.ഇരുകരകളെയും വിഴുങ്ങി പുഴകള് നിറഞ്ഞൊഴുകി.ഈ രംഗങ്ങളൊകെ മറഞ്ഞുപോയത് വളരെ പെട്ടെന്നാണ്.പുഴകളൊക്കെ മെലിഞ്ഞു നീര്ച്ചാലുകളായി മാറി.ദിവസങ്ങള് കഴിഞ്ഞതോടെ പകല് ദുസ്സഹമായികൊണ്ടിരുക്കുകയാണ്.

വേനല്ക്കാലം തുടങ്ങിയപ്പോള് തന്നെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.ഇനിയും കുറഞ്ഞത് അഞ്ചുമാസം വേനല് നീളുമ്പോഴേക്കും ജനങ്ങള് ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പ്.ഇതോടൊപ്പം കൃഷിയും അവതാളത്തിലായിരിക്കുകയാണ്.പാടങ്ങള് വരണ്ട് വിണ്ടുകീറുന്നതിനാല് നെല്‌ച്ചെടികള് കരിഞ്ഞു തുടങ്ങിയിരിക്കുകയാണ്.വളമിടാനും കീടനാശിനി തളിക്കാനും കഴിയാതെ കര്ഷകര് വലയുന്നു. പച്ചക്കറി കര്ഷകരും ഇതേ ദുരിതം അനുഭവിക്കുകയാണ്.ഇതോടൊപ്പമാണു തീപിടിത്ത ഭീഷണി.കേരളത്തില് ഇക്കഴിഞ്ഞ ദിവസങ്ങളില് ധാരാളം സ്ഥലങ്ങളില് തീപിടിത്തമുണ്ടായി.കരിഞ്ഞുണങ്ങിയ സ്ഥലങ്ങളിലായിരുന്നു തീപിടിത്തം.ജനങ്ങളും ഫയര്‌ഫോഴ്‌സും വേഗത്തില് പ്രവര്ത്തിച്ചതുകൊണ്ടു മാത്രമാണു വലിയ നാശനഷ്ടം ഒഴിവാക്കാനായത്.

പരിസരമാകെ വരണ്ട് കിടക്കുന്നതിനാല് ജനങ്ങള് അതീവ ജാഗ്രതയോടെ പെരുമാറേണ്ട സമയമാണിത്.പറമ്പുകളില് ഉണക്കയിലകള് ധാരാളമായി വീഴുന്നതിനാല് അതു കത്തിച്ചുകളയാന് പലരും ശ്രമിക്കാറുണ്ട്.മുന്പ് ഇങ്ങനെ കത്തിക്കുന്നതിനിടയില് വലിയ അഗ്‌നിബാധയുണ്ടായി മരണങ്ങള് പോലും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.കരിയലകള് കത്തിക്കുന്നവര് അതു പൂര്ണമായും കത്തിയമരുന്നുവെന്ന് ഉറപ്പു വരുത്തണം.തീ പടരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.തീപിടിത്തം ഒഴിവാക്കാനുള്ള ജാഗ്രതയും മുന്കരുതലും ഏവരും പുലര്ത്തണം.ബീഡി,സിഗരറ്റ് കുറ്റികള് അലക്ഷ്യമായി വലിച്ചെറിയുന്നത് തീപിടിത്തത്തിനിടയാക്കും.ഈ ദിവസങ്ങളില് പല നഗരങ്ങളിലും കടമുറികളിലും തീപിടിത്തമുണ്ടായി.അഗ്‌നിസുരക്ഷാ ചട്ടങ്ങള് പാലിക്കാതെയുള്ള നിര്മിതികളാണ് ഇത്തരം അപകടങ്ങള് ഉണ്ടാകാനുള്ള വഴിയൊരുക്കുന്നത് ഇത്തരം നിര്മിതികള് നടത്തുന്നവരും അതിനു നേര്ക്ക് കണ്ണടയ്ക്കുന്ന അധികൃതരും ഇക്കാര്യത്തില് ഒരേ പോലെ കുറ്റക്കാരാണ്.വേനല് വരുമ്പോള് മാത്രം അതിനെ നേരിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നവരാണ് നാം.ആറുമാസത്തോളം മഴ പെയ്യുമ്പോള് ജല സംരക്ഷണത്തിനായി ഒന്നും ചെയ്യാതെ വേനല്ക്കാലത്ത് വിലപിക്കുന്നതുകൊണ്ട് എന്തുകാര്യം?വരും വര്ഷങ്ങളില് വേനലും വരള്ച്ചയും ഇതിന്റെ പതിന്മടങ്ങാകും.ജല ലഭ്യതയില് മുന്പന്തിയിലായിരുന്ന പല രാജ്യങ്ങളും ഇപ്പോള് കുടിവെള്ളക്ഷാമത്തെ നേരിടുകയാണ്.ഇക്കാര്യം മനസില് കണ്ടുകൊണ്ടു വേണം വേനലിനെ നേരിടാനുള്ള മാര്ഗങ്ങള് കണ്ടെത്താന്‍. സര്ക്കാരുകള് മാത്രമല്ല ജനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം.

മൂത്രക്കടച്ചില് ഉള്‌പ്പെടെയുള്ള മൂത്രാശയ രോഗങ്ങള്, മൂത്രക്കല്ല്, സൂര്യാഘാതം, ചൂടുകുരു, ഭക്ഷ്യവിഷബാധ, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കന്‌പോക്‌സ് തുടങ്ങിയവയാണ് പ്രധാന വേനല്ക്കാല രോഗങ്ങള്‍.

മൂത്രാശയ രോഗങ്ങള്
വേനല് കടുക്കുമ്പോള് ശരീരത്തിലെ ജലം വിയര്പ്പായി നഷ്ടപ്പെടുകയും മൂത്രോല്പാദനം കുറയുകയും മൂത്രാശയത്തില് അണുബാധയുണ്ടാവുകയും ചെയ്യുന്നതിനാല് മൂത്രമൊഴിക്കാന് പ്രയാസം, അടിവയറ്റില് വേദന, വിറയല് ഇടയ്ക്കിടെ മൂത്രശങ്ക എന്നിവയുണ്ടാകുന്നു. മൂത്രത്തില് പഴുപ്പ് രൂപപ്പെടുകയും പനി, വിറയല് തുടങ്ങിയ ലക്ഷണങ്ങള് ഉണ്ടാവുകയും ചെയ്യുന്നു.

മൂത്രക്കല്ല്
ശരീരത്തിനനുസരിച്ച് വെള്ളം കിട്ടിയില്ലെങ്കില് കിഡ്‌നിയില് കല്ല് രൂപ്പെടാന് സാധ്യതയുണ്ട്. അസഹ്യമായ വേദന, കടച്ചില് മൂത്രമൊഴിക്കാനുള്ള പ്രയാസം, ഓക്കാനം, ഊരവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

സൂര്യാഘാതം
സൂര്യതാപം നേരിട്ടേല്ക്കുന്നവര്ക്കാണ് ഇതുണ്ടാകാറ്.കടുത്ത ക്ഷീണം, ഉയര്ന്ന ഹൃദയമിടിപ്പ് നിരക്ക്, ബോധക്ഷയം, ചര്മത്തില് പരുപരുപ്പ്, നിര്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.സൂക്ഷിച്ചില്ലെങ്കില് ഇതുകാരണം മരണംവരെ സംഭവിച്ചേക്കാം.

ചിക്കന്‌പോക്‌സ്
വൈറസ് പരത്തുന്ന ഈ രോഗത്തിന് പനി, തലവേദന, ചര്മത്തില് ചൊറിച്ചിലോടുകൂടിയ കുമിളകള് രൂപപ്പെടുക, ചൊറിച്ചില്, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചെങ്കണ്ണ്
കണ്ണിന്റെ വെളളഭാഗം ചുവന്ന നിറമാവുക, ചൊറിച്ചില് അനുഭവപ്പെടുക, കണ്ണില്‌നിന്ന് അമിതമായി വെള്ളംവരുക എന്നിവയാണ് ലക്ഷണങ്ങള്‍.

ചര്മരോഗങ്ങള്
ചൂട് വര്ധിക്കുമ്പോള് ശരീരത്തിലെ വിയര്പ്പ് പുറത്തുവരാതെ ഗ്രന്ഥികള് അടയുന്നതിനാല് ചൂടുകുരു കാണാറുണ്ട്. കൂടാതെ ചര്മത്തിലെ പൂപ്പല് ബാധ സാധ്യതയും ഉഷ്ണകാലത്ത് കൂടുതലാണ്.

മുന്കരുതലുകള്
മഴക്കാലരോഗങ്ങളെ അപേക്ഷിച്ച് വേനല്ക്കാല രോഗങ്ങള് പടരുന്നത് കുറവാണ്. കൃത്യമായ പ്രതിരോധ മുന്കരുതലുകളെടുത്ത് രോഗങ്ങളെ ചെറുക്കാം.

ഭക്ഷണത്തിലെ ക്രമീകരണം,ധാരാളം വെള്ളം കുടിക്കുക,കട്ടിയുള്ള ആഹാരം ഒഴിവാക്കുക,അമിതമായി മസാലകള് പാടില്ല,ദഹിക്കാന് പ്രയാസമുള്ള മാംസാഹാരം കുറയ്ക്കുക,പഴങ്ങളും പച്ചക്കറികളും കൂടുതല് കഴിക്കുക,തണ്ണിമത്തന്, ഓറഞ്ച്, കക്കിരി എന്നിവ കൂടുതല് കഴിക്കുക,ഇളനീര്, സംഭാരം, നന്നാറി, നാരങ്ങാവെള്ളം, കഞ്ഞിവെല്ലം എന്നിവ കൂടുതലായി കുടിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,വിശ്വസ്തമായ സ്ഥലങ്ങളില് നിന്നുമാത്രം ഭക്ഷണം കഴിക്കുക.

വെയിലത്ത് അറിയാന്
വെയിലത്തിറങ്ങുന്ന സമയം വൈകുന്നേരമോ രാവിലെയോ ആക്കുക,നേരിട്ട് വെയിലേല്ക്കാതിരിക്കാന് കുട, തൊപ്പി, കണ്ണട, മുഴുനീളന് വസ്ത്രം എന്നിവ ഉപയോഗിക്കുക,വെയിലത്ത് വാഹനം പാര്ക്ക് ചെയ്ത് അതില് ഇരിക്കാതിരിക്കുക
അയഞ്ഞ ഇളംനിറത്തിലുള്ള കോട്ടണ് വസ്ത്രങ്ങള് ധരിക്കുക.

കുട്ടികളെ ശ്രദ്ധിക്കുക
മുലകുടിക്കുന്ന കുട്ടികളെ ഇടയ്ക്കിടെ പാലൂട്ടാന് ശ്രദ്ധിക്കുക,വെയിലത്ത് കളിക്കുന്നത് നിയന്ത്രിക്കുക,കുട്ടികളുടെ ഷീറ്റ് പ്ലാസ്റ്റിക് ആകാതിരിക്കാന് ശ്രദ്ധിക്കുക,ദിവസവും രണ്ടുനേരം കുളിപ്പിക്കുക,അയഞ്ഞ കോട്ടണ്‍-ബനിയന് വസ്ത്രങ്ങള് ധരിപ്പിക്കുക.

(കുവൈറ്റില്‍ നഴ്‌സാണ് ലേഖകന്‍).

Comments

leave a reply