തിരുവനന്തപുരം ലത്തീൻ അതിരൂപതാ സാമൂഹ്യ ശുശ്രൂഷ സമിതിയും സഖിയും സംയുക്തമായി മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളിലുടെ 3 ദിവസം സഞ്ചരിച്ച് എറണാകുളത്ത് എത്തിച്ചേർന്നു.
‘നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗസമത്വം’ എന്ന ആഹ്വാനം സ്ത്രീപുരുഷ ഭേദമന്യെ 10000 വ്യക്തികളിലേക്കെത്തിക്കുന്ന സന്ദേശയാത്രയുടെ രണ്ടാം ദിനത്തിൽ എറണാകുളം ജില്ലയിൽ എത്തിചേർന്ന പ്രചാരണയാത്ര അംഗകൾക്ക് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സ്വീകരണം നൽകി അനുമോദിച്ചു. തുടർന്നുള്ള സംവാദത്തിന് ഇ.എസ്സ്. എസ്സ് ഡയറക്ടർ ഫാ. മാർട്ടിൻ അഴികക്കത്ത് സ്വാഗതം ആശംസിക്കുകയും സഖി സ്ത്രീ പഠനകേന്ദ്ര പ്രവർത്തകയായ മേഴ്‌സി അലക്സാണ്ടർ വിഷയാവതരണവും
നടത്തി. തുടർന്ന് സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചെറുനാടക അവതരണവും അതിനോടനുബന്ധിച്ചുള്ള ചർച്ചയും നടത്തപെട്ടു.
Comments