നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കണം കെസിവൈഎം
തിരുവനന്തപുരം: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിന് നിവേദനം നല്‍കി. കെ. സി. വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍, ജനറല്‍ സെക്രട്ടറി ബിച്ചു കുര്യന്‍ തോമസ്, വൈസ് പ്രസിഡന്റ് ജിബിന്‍ ഗബ്രിയേല്‍, ട്രഷറര്‍ ലിനു വി ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചു. കെസിവൈഎം ന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
Comments