സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി. ആശംസകളും അഭിനന്ദനങ്ങളും ആയി കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളെ പ്രതിനിധീകരിച്ച് കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾ കാക്കനാട് സഭാസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ എത്തി.
സീറോ മലബാർ സഭയുടെ തലവനും പിതാവുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിഷിക്തനായ വേളയിൽ കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളെ പ്രതിനിധീകരിച്ച് ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേർന്നു കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികൾ ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടിപ്പിള്ളിലിൻെറ നേതൃത്വത്തിൽ സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻതോമസിൽ എത്തിചേർന്ന് അദ്ദേഹവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ സ്നേഹത്തിൻറെ യും വിധേയത്വത്തിന്റെയും പ്രതീകമായി പൂച്ചെണ്ടുകൾ അദ്ദേഹത്തിന് നൽകി ആദരിച്ചു .
കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് തയ്യാറാക്കിയ സഭാ ചരിത്രവും ദിവസേനയുള്ള ബൈബിൾ റീഡിങ് ഭാഗങ്ങളും ആരാധനാക്രമഭാഷയായ സുറിയാനി യിൽ ഉള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ തും പ്രാദേശികമായ വിശേഷ ദിവസങ്ങൾ രേഖപ്പെടുത്തിയതുമായ പുതിയ ആരാധനാക്രമവത്സര കലണ്ടർ 2024 അദ്ദേഹത്തിന് കൈമാറി

Comments