Foto

വധശിക്ഷ: കരുണകാണിക്കൂ ഫ്രാൻസിസ് പാപ്പാ

വധശിക്ഷ: കരുണകാണിക്കൂ
ഫ്രാൻസിസ് പാപ്പാ

ഇന്ന്   അമേരിക്കൻ ഐക്യനാടുകളിലെ മിസ്സൂറി സംസ്ഥാനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഏണെസ്റ്റ് ജോൺസൻറെ വധശിക്ഷ ഒഴിവാക്കാനാണ് ഫ്രാൻസീസ് ഗവർണ്ണറോട് അപേക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ മിസ്സൂറി സംസ്ഥാനത്തിൽ ഏണെസ്സറ്റ് ജോൺസൻറെ വധശിക്ഷ റദ്ദു ചെയ്യണമെന്ന് മാർപ്പാപ്പാ അഭ്യർത്ഥിക്കുന്നു, അമേരിക്കൻ ഐക്യനാടുകളിലെ അപ്പൊസ്‌തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് പിയെർ, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ, മിസ്സൂറിയുടെ ഗവർണ്ണർ മൈക്കിൾ പാർസന് അയച്ച കത്തിലാണ് കനിവിനായുള്ള ഈ അഭ്യർത്ഥനയുള്ളത്. ജോൺസൻ കുറ്റം ചെയ്ത സാഹചര്യങ്ങളെ മറ്റു കാര്യങ്ങളൊ അല്ല, പ്രത്യുത, അദ്ദേഹത്തിൻറെ മാനവികതയും മനുഷ്യജീവന്റെ  പവിത്രതയും മാത്രമാണ് പാപ്പായുടെ ഈ അഭ്യർത്ഥനയുടെ മാനദണ്ഡമെന്ന് ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമപരമായ വധശിക്ഷയുൾപ്പടെയുള്ള എല്ലാ അക്രമങ്ങളും വിലക്കപ്പെടുമ്പോൾ അതിന്റെ  ഗുണഭോക്താവ് സമൂഹം മുഴുവനുമാണെന്ന് അദ്ദേഹം പറയുന്നു. ജീവന്റെ  ഉത്ഭവ നിമിഷം മുതൽ അതിൻറെ ഏറ്റം ദുർബ്ബലമായ അവസ്ഥവരെയുള്ള എല്ലാ ഘട്ടത്തിലും മാനവാന്തസ്സിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ മിസ്സൂറി സംസ്ഥാനം കാണിച്ചിട്ടുള്ള ധൈര്യത്തെ കത്തിൽ ശ്ലാഘിക്കുന്ന ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് അതിന് നന്ദി പറയുകയും ജോൺസൻറെ വധശിക്ഷ നടപ്പാക്കാതിരിക്കുന്നതും എല്ലാ മനുഷ്യജീവന്റെയും അന്യാധീനപ്പെടുത്താനാവത്ത ഔന്നത്യത്തോടുള്ള ധീരപൂർവ്വമായ ആദരവാണെന്ന് പ്രസ്താവിക്കുന്നു.

''ഏറ്റവും നിന്ദ്യനായ കുറ്റവാളിയുടെ പോലും മാനവാന്തസ്സ് ഞാൻ നിഷേധിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ ആരുടെയും മാനവ ഔന്നത്യം തള്ളിക്കളിയില്ല'' എന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിക്കുന്ന അദ്ദേഹം അത് നമ്മുടെ ലോകത്തിലെ യുദ്ധത്തിനും അക്രമത്തിനും എതിരെ സമൂഹത്തിനു സാധ്യമായ ഏറ്റവും നല്ല പ്രതിരോധമായ പവിത്രമായ മാനവാന്തസ്സിന്റെ സാർവ്വത്രിക അംഗീകാരമല്ലേ എന്നു ചോദിക്കുന്നു.

കുറ്റവാളികളുടെ തെറ്റുകളുടെ ക്രൂരത പ്രതികാരാഭിവാഞ്ഛയല്ല, പ്രത്യുത, ആ തെറ്റുകൾ ഉളവാക്കിയ മുറിവുകൾ സൗഖ്യമാകാനുള്ള ആഗ്രഹമാണ് ഉണ്ടാക്കേണ്ടതെന്ന പാപ്പായുടെ വാക്കുകളും ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് അനുസ്മരിക്കുന്നു.    

61 വയസ്സുകാരനായ ഏണെസ്സറ്റ് ജോൺസന്റെ വധശിക്ഷ ഇന്ന്  നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊളുംബിയായിലെ ഒരു കമ്പോള സമുച്ചയത്തിൽ 1994-ൽ ഒരു കവർച്ചാശ്രമത്തിനിടയിൽ മൂന്നുപേരെ വധിച്ചകുറ്റത്തിനാണ് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.

എന്നാൽ ബുദ്ധിമാന്ദ്യമുള്ളയാളാണ് ജോൺസനെന്നും ആകയാൽ ഈ വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും പരമോന്നത കോടതി ഈ വാദം കഴിഞ്ഞ മാസം തള്ളിക്കളഞ്ഞിരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കോവിഡ്  19 മഹാമാരിക്കാലത്ത് വധ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കയാണ്.

 

Video Courtesy : THE Guardian

Comments

leave a reply

Related News