മരിയൻ കോൺഗ്രസ് 11ന് സമാപിക്കും
വത്തിക്കാൻസിറ്റി: മാനവരാശിയുടേയും പ്രപഞ്ചത്തിന്റേയും ശുശ്രൂഷയ്ക്കായുള്ള സുവിശേഷ പാതയാണ് പരിശുദ്ധ കന്യകാമറിയമെന്ന് ഫ്രാൻസിസ് പാപ്പ.
ഓൺലൈനായി നടക്കുന്ന ഇരുപത്തിയഞ്ചാമത് അന്തർദ്ദേശീയ മരിയൻ മരിയോളജിക്കൽ കോൺഗ്രസിനായുള്ള സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. സെപ്തംബർ 8ന് ആരംഭിച്ച മരിയൻ കോൺഗ്രസ് സെപ്തംബർ 11ന് സമാപിക്കും. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാൻ സ്ഥാപിച്ചിട്ടുള്ള പൊന്തിഫിക്കൽ അക്കാഡമിയ മരിയാന ഇന്റർ നാഷണലിസാണ് മരിയൻ കോൺഗ്രസിന് ആതിഥേയത്വമരുളുന്നത്. ''ഇന്നത്തെ ദൈവശാസ്ത്രങ്ങളുടേയും സംസ്‌ക്കാരങ്ങളുടേയും മധ്യേ മേരി: മാതൃകകളും സംവേദനങ്ങളും കാഴ്ചപ്പാടുകളും'' എന്നതാണ് ഈ കോൺഗ്രസിന്റെ മുഖ്യചർച്ചാ വിഷയം.
സമൂഹം മറന്നു പോകുന്ന മനുഷ്യർക്കായി നാം ഹൃദയത്തിൽ ഇടമൊരുക്കുമ്പോൾ, കർത്താവിൽ നിന്ന് നമുക്ക് യഥാർത്ഥ സന്തോഷം പകർന്നു കിട്ടുന്നു. വംശീയതയോ ദേശീയതയോ വേർതിരിക്കാതെ എല്ലാ മനുഷ്യരുടേയും അമ്മയാണ് പരിശുദ്ധ കന്യാക മാതാവ് - പാപ്പ പറഞ്ഞു.
പൊന്തിഫിക്കൽ മരിയൻ അക്കാദമി സ്ഥാപിച്ചിട്ട് അറുപതു വർഷം കഴിഞ്ഞു.
Comments