കൊച്ചി: കെസിബിസി യുടെ വിദ്യാഭ്യാസകമ്മീഷന്റെ ഭാഗമായിട്ടുള്ള കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകള്‍ക്കുമായി ഈ മാസം 15 മുതല്‍ 30 വരെ വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ ഓണ്‍ലൈനായി കരിയര്‍ മാര്‍ഗ്ഗദര്‍ശന പരിശീലന പരിപാടി നടത്തുന്നു. പാലാരിവട്ടം ആവേ മരിയ അക്കാഡമി സി.ഇ.ഒ. ഷിന്റോ സെബാസ്റ്റ്യനും ടീമും ക്ലാസുകള്‍ നല്‍കുന്നു. അധ്യാപനവും അനുബന്ധ വിദ്യാഭ്യാസ സംവിധാനങ്ങളും ആഗോളതലത്തിലും വിശിഷ്യ ഇന്ത്യയിലും സമഗ്രമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. 2020 ജൂണില്‍ നടപ്പിലാക്കാന്‍ പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസത്തിന്റെ ഘടനയുള്‍പ്പെടെയുള്ള കാതലായ മാറ്റങ്ങളെ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരിയര്‍ മാര്‍ഗ്ഗദര്‍ശനത്തിന്റെ പ്രസക്തി അധ്യാപകര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. തൊഴില്‍ ആഭിമുഖ്യ വിഷയങ്ങളില്‍ പുതുതലമുറയ്ക്ക് വ്യക്തമായൊരു ദിശാബോധം നല്‍കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.ഈ മാസം 15-ാം തിയതി സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിക്കുന്ന പ്രഥമസമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, ജനറല്‍ സെക്രട്ടറി സി.റ്റി.വര്‍ഗ്ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, റോബിന്‍ മാത്യു, എലിസബത്ത് ലിസ്സി, സിന്നി ജോര്‍ജ്ജ്, ബിജു. ജി, റ്റോം മാത്യു, ജെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിക്കും.
Comments