Foto

പൊതു ആത്മീയപൈതൃകമുള്ള യഹൂദ-ക്രൈസ്തവ സമൂഹങ്ങൾ മത-വംശീയ വിദ്വേഷങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണം: ലിയോ പതിനാലാമൻ പാപ്പാ

മത-വംശീയ വിദ്വേഷങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ഒരുമിച്ച് നിൽക്കാൻ യഹൂദ-ക്രൈസ്തവ സമൂഹങ്ങളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. അമേരിക്കയിലെ യഹൂദ കമ്മിറ്റി (American Jewish Committee) -യുടെ പ്രതിനിധികൾക്ക് ഒക്ടോബർ 22 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിച്ച പാപ്പാ, യഹൂദർക്കും ക്രൈസ്തവർക്കുമുള്ള പൊതുവായ ആത്മീയ പൈതൃകം പ്രത്യേകം അനുസ്മരിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുനാൾ ദിനത്തിലാണ് ഈ കൂടിക്കാഴ്ചയെന്ന് അനുസ്മരിച്ച പാപ്പാ, യഹൂദസമൂഹവും ക്രൈസ്തവസമൂഹവും തമ്മിലുള്ള സൗഹൃദം വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. യഹൂദ-ക്രൈസ്തവ സംവാദങ്ങൾ ഇരുസമൂഹത്തിന്റെയും ജീവിതത്തിൽ വ്യത്യാസങ്ങൾ വരുത്തണമെന്ന വിശുദ്ധന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ഇരുസമൂഹങ്ങൾക്കുമിടയിൽ ആത്മാർത്ഥതയിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് സഹകരിക്കുന്ന ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

അക്രമവും അവിശ്വാസവും ഏൽപ്പിക്കുന്ന മുറിവുകൾ പേറുന്ന ഇന്നത്തെ ലോകത്ത് സഹോദര്യത്തോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, യഹൂദരും ക്രൈസ്തവരുമായുള്ള സഹോദര്യബന്ധത്തിന്റെ സാക്ഷ്യം കൂടുതൽ സമാധാനപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിലേക്ക് സംഭാവന ചെയ്യുമെന്ന്, 2025 മെയ് 19-ന് “മറ്റു സഭകളുടെയും, സഭാസമൂഹങ്ങളുടയും മതങ്ങളുടെയും പ്രതിനിധികൾക്ക്” അനുവദിച്ച കൂടിക്കാഴ്ചയിലെ പ്രഭാഷണം പരാമർശിച്ചുകൊണ്ട് പ്രസ്താവിച്ചു.

Comments

leave a reply

Related News