Foto

യൂറോപ്പ്യൻ യൂണിയനിലെ മെത്രാ൯ സമിതികളുടെ പ്രതിനിധി (COMECE) വസന്തകാല സമ്മേളനം

യൂറോപ്പ്യൻ യൂണിയനിലെ മെത്രാ൯ സമിതികളുടെ പ്രതിനിധി (COMECE) വസന്തകാല സമ്മേളനം മാർച്ച് 17-18 തിയതികളിൽ നടക്കും
പകർച്ചവ്യാധിയും, കുടിയേറ്റവും മതസ്വാതന്ത്യവുമായിരിക്കും ഇപ്രാവശ്യത്തെ വസന്തകാല സമ്മേളനത്തിലെ പ്രമുഖ വിഷയങ്ങൾ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിജിറ്റൽ രൂപത്തിൽ നടക്കുന്ന സമിതിയുടെ സമ്മേളനത്തിൽ യൂറോപ്യൻ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ മാർഗരിത്തിസ് ഷിനാസ് സംബന്ധിക്കും. മെത്രാൻ സമിതികളുടെ പ്രതിനിധികൾ യൂറോപ്യൻ യൂണിയനിലെ  കോവിസ് 19 സംബന്ധിച്ച വിഷയങ്ങളും, കുടിയേറ്റ അഭയാർത്ഥി നയങ്ങളും മതസ്വാതന്ത്യവും ചർച്ച ചെയ്യും. 2.5 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമായ ഒരു വർഷം പിന്നിട്ട മഹാമാരിയുടെ ഇന്നത്തെ അവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തീക സമ്മർദ്ദവും അവയിൽ നിന്ന് കരകയറാൻ പൊതുജന കേന്ദ്രീകൃതവും മൂല്യങ്ങളിൽ അധിഷ്ഠിതമായ നയങ്ങളെ യൂറോപ്യൻ യൂണിയൻ  പ്രോൽസാഹിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചും ചർച്ച നടത്തും. സമ്മേളനത്തിലെ മർഗരിതിസ് ഷിനാസിന്റെ സാന്നിദ്ധ്യം സഭയും യൂറോപ്യൻ യൂണിയന്റെ സ്ഥാപനങ്ങളുമായുള്ള തുറന്നതും, സുതാര്യവും തുടർച്ചയാർന്നതുമായ സംവാദത്തിന് വഴിതെളിക്കും. യൂറോപ്യൻ യൂണിയന്റെ പ്രവർത്തന ഉടമ്പടിയുടെ (Treaty on the Functioning of the European Union,TFEU) 17ആം ഖണ്ഡിക ഉറപ്പുനൽകുന്ന ഒന്നാണത്. കുടിയേറ്റത്തെ കുറിച്ചും അഭയാർത്ഥിനയത്തെക്കുറിച്ചും കൂടിയാലോചനയ്ക്കു വേണ്ട ശുപാർശകൾ കഴിഞ്ഞ ഡിസംബറിലെ (Commission of Bishops' Conferences of the European Union) COMECE സമ്മേളനം ഉൾക്കൊള്ളിച്ചിരുന്നു. മതസ്വാതന്ത്ര്യത്തെ പ്രോൽസാഹിപ്പിക്കാനും സംരക്ഷിക്കാനും പല രാഷ്ട്രങ്ങളും പ്രകടിപ്പിച്ച ആശങ്കകളുടെ വെളിച്ചത്തിൽ ഭാവി വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് മെത്രാൻ സമിതി ചിന്തിക്കും.

Comments

leave a reply

Related News