Foto

ഇനിയും മിണ്ടാതിരിക്കണോ ഇവിടെ ചോദിക്കാന്‍ ആരും ഇല്ലേ

പെട്രോളിന് 107.41 രൂപയും

ഡീസലിന് 100.96 രൂപയുമായി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില റെക്കോഡ് വേഗത്തില്‍ കുതിക്കുകയാണ്.ചോദിക്കാന്‍ ആരുമില്ല.മാധ്യമങ്ങള്‍ക്ക് എല്ലാ ദിവസവും രണ്ട് വരി  സ്‌ക്രോളിനപ്പറും  ഇന്ധനവില വര്‍ദ്ധനവ് വാര്‍ത്തയല്ല.പക്ഷേ സാധാരണക്കാരന്റെ നെഞ്ചില്‍ തീയേറുന്നു അത് കാണാനും  ആരും  ഇല്ല.നിത്യനേ  ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് വരെ  അമിത വിലയാണിപ്പോള്‍.പാല്‍ ,പച്ചക്കറി,മീന്‍ പലചരക്ക് സാധനങ്ങളുടെയെല്ലാം വില വര്‍ദ്ധിച്ചു,പക്ഷേ മാധ്യമങ്ങള്‍  ഇത്  അറിഞ്ഞില്ല,നിയമസഭാ  തെരഞ്ഞെടുപ്പ് കാലത്ത്  വര്‍ധിപ്പിക്കാതിരുന്ന ഇന്ധന വില തെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍  റോക്കറ്റ്  വേഗത്തില്‍ വര്‍ധിക്കുന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  പരസ്പരം  പഴി ചാരി രക്ഷപ്പെടുമ്പോള്‍ ഇവിടെ കൊള്ള ലാഭം നേടുന്നത് എണ്ണകമ്പനികള്‍ മാത്രമാണ്.ഇന്ന് മാത്രം പെട്രോളിന് ലീറ്ററിന് 35 പൈസയും ഡീസലിന് ലീറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 20 ദിവസംകൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 105.37 രൂപയും ഡീസലിന് 99.04 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 107.41 രൂപയും ഡീസലിന് 100.96 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസലിന് 99.26 രൂപയുമായി.പൊതുജനം  ഇത്രയേറെ സഹിച്ചിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മൗനം  പാലിക്കുന്നത് ജനാധ്യപത്യ രാജ്യത്തിന്  ചേര്‍ന്നതല്ല

Foto

Comments

leave a reply

Related News