Foto

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് ഇനിയും  രജിസ്ടേഷൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് ഇനിയും  രജിസ്ടേഷൻ

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകള്‍, യൂണിവേഴ്സിറ്റി അതിർത്തിയിലെ വിവിധ സെന്ററുകൾ, വിവിധ അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി , ഈ മാസം 15 വരെ രജിസ്റ്റര്‍ ചെയ്യാനവസരമുണ്ട്.വിവിധ പ്രോഗ്രാമുകള്‍ക്ക്, യൂണിവേഴ്സിറ്റി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം, പൂർണ്ണമായും മാര്‍ക്കടിസ്ഥാനത്തില്‍ ആയിരിക്കും. പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.

വിവിധ പ്രോഗ്രാമുകൾ

1.എം.സി.എ

2.എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്

3.എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍

4.എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി

5.എം.എ. ഫോക്‌ലോര്‍

6.എം.എസ്.ഡബ്ല്യു

7.എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി

8.എം.ടെക്. നാനോസയന്‍സ്

9.എം.എ. സംസ്‌കൃതം

10.എം.എ. ഫിലോസഫി

11.ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്

12.എല്‍.എല്‍.എം. 

അപേക്ഷാഫീസ്

ജനറല്‍ വിഭാഗത്തിന് 650/- രൂപയും

എസ്.സി/എസ്.ടി. വിഭാഗത്തിന്, 440/- രൂപയുമാണ് , അപേക്ഷാ ഫീസ്. എന്നാൽ എം.ടെക്. നാനോ സയന്‍സിന്  അപേക്ഷാഫീസ്, ജനറല്‍ വിഭാഗത്തിന് 835/- രൂപയും എസ്.സി/എസ്.ടി. 560/- രൂപയുമാണ്.

അപേക്ഷാ ക്രമം

ഓൺലൈൻ ആയാണ് , രജിസ്ട്രേഷൻ നടത്തേണ്ടത്.രജിസ്ട്രേഷൻ ചെയ്യുന്നവര്‍ മാര്‍ക്ക് വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ.

കൂടുതൽ വിവരങ്ങള്‍ക്ക്

https://admission.uoc.ac.in

https://admission.uoc.ac.in/admission?pages=entrance

ഫോൺ

04942407016

04942407017

 ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News