Foto

വാക്‌സിൻ: എല്ലാവരും സുരക്ഷിതരല്ലെങ്കിൽ ആരും സുരക്ഷിതരല്ല - ലോകാരോഗ്യ സംഘടന

വാക്‌സിൻ: എല്ലാവരും സുരക്ഷിതരല്ലെങ്കിൽ ആരും സുരക്ഷിതരല്ല -  ലോകാരോഗ്യ സംഘടന

വത്തിക്കാൻ സിറ്റി : ദരിദ്ര രാജ്യങ്ങൾക്കായി കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ ബൂസ്റ്റർ ഡോസുകൾക്ക് രണ്ടു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന. ഇതുവരെ ആദ്യ ഡോസ് പോലും കിട്ടാത്ത ദരിദ്ര രാജ്യങ്ങൾക്കു വേണ്ടിയാണ് ഈ അഭ്യർത്ഥനയെന്ന് ഡബ്ലി. യു. എച്ച്. ഒ. വൃത്തങ്ങൾ അറിയിച്ചു.
    
ദരിദ്ര രാജ്യങ്ങളിലെ 10 ശതമാനം പേർക്കെങ്കിലും വാക്‌സിൻ ലഭ്യമാക്കണമെന്ന സമ്പന്നരാഷ്ട്രങ്ങളോടുള്ള ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ഇതേവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. സമ്പന്നരാഷ്ട്രങ്ങൾ 100 പേരിൽ 50 പേർക്ക് എന്ന തോതിൽ വാക്‌സിൻ നൽകിക്കഴിഞ്ഞപ്പോഴായിരുന്നു  ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇപ്പോൾ ഇതേ രാജ്യങ്ങൾ 100 - ൽ  100 പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 100 പേരിൽ ഒന്നരയാൾക്കു വീതമാണ് ഒന്നാം ഡോസ് നൽകാൻ കഴിഞ്ഞിട്ടുള്ളത്.
    
ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാനായി ലോകാരോഗ്യ സംഘടന  COVAX  എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  ഈ സംരഭവുമായി സഹകരിക്കാൻ സമ്പന്ന രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ലോകമാകെ ഉൽപ്പാദിക്കുന്ന  വാക്‌സിനുകളിൽ സമ്പന്നരാജ്യങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ആദ്യ ഡോസ് നൽകിയ ശേഷം ബൂസ്റ്റർ ഡോസുകൾക്കായി ആ രാജ്യങ്ങൾ തിരക്ക് കൂട്ടുന്നു. എന്നാൽ    ലോകത്താകെ ഉൽപ്പാദിപ്പിച്ച 4 ബില്യൺ വാക്‌സിനുകളിൽ 80 ശതമാനവും ഉയർന്നതും ഇടത്തരം  സാമ്പത്തിക നിലയുള്ളതുമായ രാജ്യങ്ങൾ വാരിക്കൂട്ടി. എല്ലാവരും സുരക്ഷിതരായില്ലെങ്കിൽ ആരും സുരക്ഷിതരാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങളിലെയും 10   ശതമാനം ജനങ്ങളെങ്കിലും വാക്‌സിൻ സ്വീകരിക്കാൻ ഇടയാക്കുന്ന നടപടികളിലേക്ക് ശ്രദ്ധതിരിക്കാൻ ബന്ധപ്പെട്ടവരോട് സംഘടന അഭ്യർത്ഥിച്ചു.
    
ഇസ്രയേൽ, ഫ്രാൻസ്, ജർമ്മനി, മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ആദ്യ ഡോസിനു ശേഷമുള്ള ബൂസ്റ്റർ ഡോസുകൾ ജനങ്ങൾക്കു നൽകാൻ ശ്രമിക്കുന്നു. കോവിഡ് വകഭേദങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളിലേക്ക് ബ്രിട്ടനും അമേരിക്കയും ശ്രദ്ധ തിരിച്ചുകഴിഞ്ഞു. ഇത്തരം ആരോഗ്യ നയങ്ങൾ    അംഗീകരിക്കാനാവില്ല. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാജ്യങ്ങളെയും അണിനിരത്താനുള്ള ശ്രമമുണ്ടാകണം. ജി-20 രാജ്യങ്ങൾ  ഈ ആഹ്വാനം നടപ്പാക്കാൻ ശ്രമിക്കണം. വാക്‌സിൻ ഉൽപ്പാദനവും ഉപയോഗവും ഒരർത്ഥത്തിൽ ഈ രാജ്യങ്ങളാണ് നിയന്ത്രിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള എല്ലാ പ്രധാന വ്യക്തികളും ലോകാരോഗ്യ സംഘടനയുടെ ആഹ്വാനങ്ങൾക്ക് പ്രചരണം നൽകണമെന്ന് ഡബ്ലിയു. എച്ച്. ഒ. വൃത്തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Foto

Comments

leave a reply

Related News