ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്, മെറിറ്റ് കം സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി,ടോപ്പ് ക്ലാസ് സ്‌കോളര്‍ഷിപ്പ് ഫോര്‍ എസ്.സി, പി ജി ഇന്ദിര ഗാന്ധി സ്‌കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍സ് ചൈല്‍ഡ് എന്നീ നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ ഡിസംബര്‍ 15 വരെയും കേരള സംസ്ഥാന സര്‍ക്കാരിനു കീഴിലെ കോളേജു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാനതലത്തിലെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി, ഡിസംബര്‍ 31 വരെയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക്, ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
വിവിധ വിഭാഗക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ (അവസാന തീയ്യതി :- ഡിസംബര്‍ 15)
1.പ്രഗതി സ്‌കോളര്‍ഷിപ്പ്
പെണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാനാകൂ. അപേക്ഷാര്‍ത്ഥികള്‍ ബിരുദ/ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വര്‍ഷ കോഴ്സിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നേടിയിരിക്കണം. സ്‌കോളര്‍ഷിപ് തുക, പരമാവധി 30,000 രൂപ വരെയാണ് .യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും.
2.ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ മെട്രിക് - പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
1 മുതല്‍ PG വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ്, അവസരം. വരുമാന സര്‍ട്ടിഫിക്കേറ്റ്, ജാതി സര്‍ട്ടിഫിക്കേറ്റ് എന്നിവ നിര്‍ബന്ധമായും വേണം.
3.പ്രഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
4.മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്
വിവിധ ന്യുനപക്ഷ മത വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാണ് , അപേക്ഷിക്കാനവസരം. 9,10 ക്ലാസ്സു
കളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപയും 11,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപയുമാണ് ,സ്‌കോളര്‍ഷിപ്പ് .
5.ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ്
1 മുതല്‍ PG വരെ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് , പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിനവസരം
6.വികലാംഗരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
കോളേജുകളില്‍ പഠിക്കുന്ന വികലാംഗരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ്
7.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ്
8.ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ്
വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒറ്റ പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ് (അപേക്ഷാര്‍ത്ഥി, മാതാപിതാക്കളുടെ ഒറ്റ കുട്ടിയായിരിക്കണം)
II.വിവിധ വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാനകോളേജു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുകള്‍ (അവസാന തീയ്യതി :- ഡിസംബര്‍ 30)
1.സുവര്‍ണ്ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്
2.ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
3.സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
4.ഹിന്ദി സ്‌കോളര്‍ഷിപ്പ്
5.സംസ്‌കൃത സ്‌കോളര്‍ഷിപ്പ്
6.മുസ്ലീം/ നാടാര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്
7.മ്യൂസിക് & ഫൈന്‍ ആര്‍ട്സ് സ്‌കോളര്‍ഷിപ്പ്
ഓണ്‍ലൈന്‍ അപേക്ഷ (www.dcescholarship.kerala.gov.in) സമര്‍പ്പിച്ചതിനു ശേഷം
രജിസ്ട്രേഷന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കോളേജു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങള്‍ക്ക്, താഴെയുള്ള
ഫോണ്‍ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.
9446096580
9446780308
0471-2306580
Comments