Foto

കർഷക ദിനത്തിൽ വിവിധ പദ്ധതികൾ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം  അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ കർഷക ദിനം ആചരിച്ചു. തകർന്നടിയുന്ന കാർഷികമേഖലയെ പുനര്ജീവിപ്പിക്കുക,  കർഷക കൂട്ടായ്മ  വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷക ദിനം സംഘടിപ്പിച്ചത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയി  വർക്കിയും, മരിയാപുരം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോയിയും, വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഡിക്ലാർക് സെബാസ്റ്റ്യനും, രാജാക്കാട് ഗ്രാമപഞ്ചായത്തിൽ ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിലും ഉദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിനു ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സുകുമാരൻ കുന്നുംപുറത്ത് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ബിൻസി സജി, ജെസ്സി സജു, ഷേർലി റോയി എന്നിവർ  പ്രസംഗിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് നടന്ന കാർഷിക സെമിനാറിന് തേജസ്സ് ഏലിയാസ് നേതൃത്വം നൽകി    കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും പുനര്ജീവിപ്പിക്കുന്നതിനും ആയി 12  ഓളം വിവിധ  കാർഷിക സമുന്നതി പാക്കേജുകൾ നടപ്പിലാക്കുന്നതായി ഗ്രീൻവാലി  ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. കർഷക ദിനത്തിൽ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ആദരവ്  നൽകി

ഫോട്ടോ : കോട്ടയം  അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ നടത്തിയ കർഷക ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയി  വർക്കി നിർവഹിക്കുന്നു.

Comments

leave a reply

Related News