34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മത്സരം സെപ്റ്റംബർ 21ന് തുടങ്ങും |
34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മത്സരം സെപ്റ്റംബർ 21 മുതൽ 30 വരെ തീയതികളിൽ പാലാരിവട്ടം പി ഓ സി ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
എല്ലാദിവസവും കൃത്യം ആറുമണിക്ക് നാടകം ആരംഭിക്കും.
തിരുവനന്തപുരം അസിധാരയുടെ "കാണുന്നതല്ല കാഴ്ചകൾ", പാലാ കമ്മ്യൂണിക്കേഷൻസിന്റെ "ജീവിതം സാക്ഷി", കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ "ചന്ദ്രികവസന്തം", കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്", കൊല്ലം ആത്മമിത്രയുടെ "കള്ളത്താക്കോൽ", തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ "ഇടം", കോട്ടയം ദൃശ്യവേദിയുടെ "നേരിന്റെ കാവലാൾ", തിരുവനന്തപുരം സ്വദേശാഭിമാനിയുടെ "ചേച്ചിയമ്മ", വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ "ശിഷ്ടം" എന്നീ നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു. സെപ്റ്റംബർ 15 മുതൽ പി ഓ സി യിൽ നിന്ന് പാസുകൾ ലഭിക്കുന്നതാണ്. 30 ന് സമാപനം, സമ്മാനദാനം, പ്രദർശനനാടകം.
കൂടുതൽ വിവരങ്ങൾ www.drama.kcbcmediacommission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പി ഒ സി പാലാരിവട്ടം
04 /09/ 2023
ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി
കെസിബിസി മീഡിയ കമ്മീഷൻ
Comments