Foto

കോവിഡ് അധികനിയന്ത്രണം- ആരാധനാലയങ്ങള്‍ക്കു കൂടുതല്‍ ഇളവ് അനുവദിക്കണം: ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍

കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദൈവാലയങ്ങളില്‍ ആരാധനകള്‍ക്ക് അധികനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നു കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍. 

കെ.സി.ഡിബ്ല്യു.എ യുടെ ഫൊറോന പ്രസിഡന്റുമാരും അതിരൂപതാ ഭാരവാഹികളും ഉള്‍പ്പെടുന്ന അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ദൈവാലയങ്ങളിലെ ആരാധനകളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിന് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Comments

leave a reply

Related News