A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെ.സി.വൈ.എം -ന് പുതിയ നേതൃനിര

കേരള കത്തോലിക്കാ സഭയിലെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം. ന്റെ 2019-20 വർഷത്തെ  വാർഷിക സെനറ്റ് സമ്മേളനവും 2021 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും 2021 ജനുവരി 29, 30 തീയതികളിലായി പാലാരിവട്ടം പി.ഒ.സി. യിൽ വച്ച് നടത്തപ്പെട്ടു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് 32 രൂപത പ്രതിനിധികൾ പ്രസ്തുത സെനറ്റിൽ പങ്കെടുത്തു.കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 43 മത് വാർഷിക സെനറ്റ് ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യത്തിൽ സഭയുടെ നന്മക്കും സമൂഹത്തിന്റെ പുരോഗതിക്കും ഉപകരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് പ്രസ്ഥാനം വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിന് ആവശ്യകതയെക്കുറിച്ച് കർദിനാൾ സൂചിപ്പിച്ചു. ദ്വിദിന സെനറ്റ് സമ്മേളനത്തിൽ 32 രൂപതകളുടെ വാർഷിക റിപ്പോർട്ട് അവതരണവും, വ്യക്തിഗത സഭാ കൂട്ടായ്മയും നടത്തപ്പെട്ടു. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളിലെയും യുവജന പ്രസ്ഥാനങ്ങളുടെയും ഏക സ്വരത്തിലുള്ള മുന്നേറ്റം, കേരള കത്തോലിക്കാസഭയിലെ യുവജനങ്ങൾക്കായുള്ള യൂത്ത് സർവ്വേ, ന്യൂനപക്ഷ അവകാശങ്ങളുടെ അസമത്വം, ഇടവക തലങ്ങളിൽ അർഹരായ എല്ലാ യുവജനങ്ങൾക്കു ഈ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുക എന്നീ വിഷയങ്ങൾ സെനറ്റിൽ ചർച്ച ചെയ്തു.സംസ്ഥാന പ്രസിഡണ്ട് ശ്രീ ബിജോ പി ബാബുവിന്റെ  അധ്യക്ഷതയിൽ ചേർന്ന 43 ആമത് സെനറ്റിന്റെ വാർഷിക സമ്മേളനം കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് യുവജനങ്ങളോട് സംസാരിച്ചു. ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ വാർഷിക റിപ്പോർട്ട് അവതരണവും, ട്രഷറർ ലിജീഷ് മാർട്ടിൻ കണക്ക് അവതരണം നടത്തി. 43 മത് സെനറ്റ് വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രസ്തുത സമ്മേളനത്തിൽ നടത്തപ്പെട്ടു.

       സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗമായ എഡ്വേർഡ് രാജു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിൻണ്ടിക്കേറ്റ് അംഗം,സെനറ്റ് അംഗം,കൊല്ലം രൂപത പ്രസിഡന്റ്, എന്നി തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരി അതിരൂപതാംഗം  ഷിജോ മാത്യു ഇടയാടി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിൻണ്ടിക്കേറ്റ് അംഗം, സെനറ്റ് അംഗം,മൂന്ന് തവണ ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാറശാല രൂപതാംഗമായ അഗസ്റ്റിൻ ജോൺ, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്ന മറിയം ഈപ്പൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരങ്ങെടുക്കപ്പെട്ടു. മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടിൽ, വിജയപുരം രൂപതാ അംഗം ഡെനിയ സിസി ജയൻ, തിരുവനന്തപുരം രൂപതാ അംഗം ഫിലോമിന സിമി ഫെർണാണ്ടസ്, പത്തനംതിട്ട രൂപതാ അംഗം അജോ പി. തോമസ് എന്നിവർ സെക്രട്ടറിമാരായും കെസിവൈഎം സംസ്ഥാന ട്രഷററായി തലശ്ശേരി രൂപതാംഗം എബിൻ കുമ്പിക്കലും  തിരഞ്ഞെടുക്കപ്പെട്ടു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, തീരദേശമേഖലയിലെ വെല്ലുവിളികൾ, മലയോരകർഷകർക്ക് കൈത്താങ്ങ്, ന്യൂനപക്ഷ അവകാശങ്ങൾ, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ അടിയന്തര ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും 2021 പ്രവർത്തന വർഷത്തിലെ കെസിവൈഎം ന്റെ പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് എഡ്വേഡ് രാജു നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു.

Foto

Comments

leave a reply

Related News