A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തെറ്റിദ്ധാരണാജനകവും ദുസ്സൂചനകളോട് കൂടിയതുമായ പ്രചരണങ്ങൾ: നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണം:ലിറ്റിൽ ഫ്‌ളവർ പ്രൊവിൻസ്

ആലുവ/ ലക്നൗ: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ് ജോസഫ് സന്യാസിനി സമൂഹത്തിൻ്റെ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രൊവിൻസ് അംഗമായ സി. ഹിത കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആലുവയിലെ സന്യാസിനി സമൂഹത്തിൻ്റെ മിഷൻ ഹൗസിൻ്റെ മുറ്റത്ത് വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയുണ്ടായി.  അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം പ്രസ്തുത വിഷയത്തിൽ തെറ്റിദ്ധാരണാജനകവും ദുസ്സൂചനകളോട് കൂടിയതുമായ ചില പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും  അത്തരം നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നാണ് എല്ലാവരോടും അഭ്യർത്ഥിക്കുന്നത്    

വിശദീകരണകുറിപ്പ് പൂർണ്ണ രൂപം:
  
MSJ (മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ് ജോസഫ്) സന്യാസിനി സമൂഹത്തിൻ്റെ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രൊവിൻസ് അംഗമായ സി. ഹിത MSJ (മേഴ്‌സി തോമസ് -55 വയസ്) 23. 05. 2023 ഉച്ചകഴിഞ്ഞ് മൂന്നുമണി കഴിഞ്ഞപ്പോൾ ആലുവയിലുള്ള MSJ സന്യാസിനി സമൂഹത്തിൻ്റെ  മിഷൻ ഹൗസിൻ്റെ മുറ്റത്ത് വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലെ ബനാറസിന് അടുത്ത് MSJ സന്യാസിനീ സമൂഹം നടത്തിവരുന്ന ആശുപത്രിയിൽ ദീർഘകാലമായി നഴ്സ് ആയി ജോലി ചെയ്തുവന്നിരുന്ന സി. ഹിത ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കേരളത്തിലേയ്ക്ക് തിരിച്ചെത്തിയത്. 
മേൽപ്പറഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2. 45 വരെ മറ്റു സന്യാസിനിമാർക്ക് ഒപ്പമുണ്ടായിരുന്ന സി. ഹിത മൂന്നുമണിക്കുള്ള പ്രാർത്ഥനയ്ക്ക് എത്താതായപ്പോൾ അന്വേഷിച്ചു ചെന്ന സഹസന്യാസിനിമാരാണ് അവരെ ആ നിലയിൽ കണ്ടെത്തിയത്. രണ്ടു നിലയുള്ള കോൺവെൻ് കെട്ടിടത്തിൻ്റെ ടെറസിൽനിന്ന് അബദ്ധത്തിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായിരുന്ന സി. ഹിതയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. രണ്ടാം ദിവസമായ ഇന്ന് ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. 

അപകടത്തിൻ്റെ പശ്ചാത്തലത്തിൽ നടന്നുവരുന്ന പോലീസ് അന്വേഷണത്തോട് സന്യാസ അധികാരികൾ പൂർണ്ണമായും സഹകരിച്ചുവരുന്നു. പ്രിയ സഹസന്യാസിനിക്ക് സംഭവിച്ച അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രസ്തുത വിഷയത്തിൽ തെറ്റിദ്ധാരണാജനകവും ദുസ്സൂചനകളോട് കൂടിയതുമായ ചില പ്രചരണങ്ങൾ ശ്രദ്ധയിൽ പെടുകയുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.    
പ്രൊവിൻഷ്യൽ സുപ്പീരിയർ, 
ലിറ്റിൽ ഫ്‌ളവർ പ്രൊവിൻസ്, ലക്നൗ

 

Comments

leave a reply

Related News