Foto

ലിറ്റിൽ അമലിനെ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ സ്വീകരിച്ചു.

ലിറ്റിൽ അമലിനെ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ സ്വീകരിച്ചു.

അഭയാർത്തികളുടെയും, പ്രവാസികളുടെയും ബുദ്ധിമുട്ടുകളെ കുറിച്ച് ലോകത്തിന് അവബോധം നൽകുന്ന ലിറ്റിൽ അമൽ എന്ന ഭീമൻ പാവയെ വത്തിക്കാനിൽ സ്വീകരിച്ചു. കർദിനാൾ മിഖായേൽ കസേർനിയും, ബിഷപ്പ് ബെനോനിയും കൂടിയാണ് വത്തിക്കാനിലെക്ക് ലിറ്റിൽ അമലിനെ സ്വീകരിച്ചത്. ലിറ്റിൽ അമൽ മൂന്നര മീറ്ററോളം വലുപ്പമുള്ള മറ്റുള്ളവരാൽ ചലിപ്പിക്കുന്ന സിറിയൻ അഭയാർത്തിയുടെ രൂപത്തിലുള്ള ഭീമൻ പാവയാണ്. 2021 ൽ തന്നെ തുർക്കി, ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലണ്ട് ബെൽജിയം, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. തുർക്കി സിറിയൻ അതിർതിയായ ഗാസയിൽ നിന്ന് 8000 പരം കിലോമീറ്ററുകൾ നടന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ എത്തിയ അമൽ എന്ന സിറിയൻ പെൺകുട്ടിയെയാണ് ഈ ഭീമൻചലിപ്പിക്കുന്ന പാവ സുചിപ്പിക്കുന്നത്.
ഫോട്ടോ കടപ്പാട് : ട്വിറ്റർ & വത്തിക്കാൻ മീഡിയ

റോമിൽ നിന്ന്
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമ.

 

Video courtesy : BLOOMBERG

Comments

leave a reply

Related News