ബാംഗ്‌ളൂര്‍: ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിലെ റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ, വത്തിക്കാനില്‍ 2021 ഒക്ടോബറില്‍ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്ര സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള അംഗമായി നിയമിതനായി.വത്തിക്കാനിലെ അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയില്‍ ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. തോമസ്, അന്തര്‍ദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രഞ്ജനും ഗ്രന്ധകര്‍ത്താവുമാണ്. 22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്ര സമിതിയിലെ ഏഷ്യയില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍, ഫാ. വിമല്‍ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എസ്‌തേല്ല പടീലാ (ഫിലിപ്പീന്‍സ്) എന്നിവരാണ്.സിനഡിന്റെ വിഷയം ''സിനഡാലിയ തിരുസഭ: കൂട്ടായ്മ, പങ്കുചേരല്‍, സുവിശേഷ ദൗത്യം'' എന്നതാണ്. കത്തോലിക്കാ സഭയുടെ രൂപതാതലം, പ്രാദേശിക തലം, ദേശീയ തലം, അന്തര്‍ദേശീയ തലം എന്നീ നിലകളിലുള്ള ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ഈ സിനഡ് കാരണമാകും
Comments
Sr Celinmaria DM
Thanks God
Sr Celinmaria DM
Thanks God