ന്യൂഡൽഹി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവച്ചു; രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമരിറ്റസ് എന്നായിരിക്കും അറിയപ്പെടുന്നത്. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. ഞാനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’ ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, രാജിവച്ചതിൽ അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു,
തൃശൂർ മുളയ്‌ക്കൽ ഐപ്പുണ്ണി - മേരി ദമ്പതികളുടെ മൂത്തമകനായ ഫ്രാങ്കോ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ തോപ്പ് സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. നാഗ്‌പുർ സെമിനാരിയിൽ ദൈവശാസ്‌ത്രപഠനത്തിനു ശേഷം ജലന്ധർ രൂപതയിൽ നിന്നു 1990ൽ വൈദികപട്ടം സ്വീകരിച്ചു.ഡൽഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ 2013ലാണ് ജലന്തർ രൂപതയുടെ ബിഷപ്പായി മാർപാപ്പ നിയമിച്ചത്. ജലന്തറിൽ വൈദികനായിരുന്ന ബിഷപ് ഫ്രാങ്കോ 2009ൽ ആണു ഡൽഹിയിൽ സഹായ മെത്രാനായി നിയമിതനായത്
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments