ദിവ്യകാരുണ്യ കോൺഗ്രസ് 1200 കുഞ്ഞുങ്ങൾ ദിവ്യകാരുണ്യം സ്വീകരിച്ചു
ബുഡാപെസ്റ്റ്: അൻപത്തിരണ്ടാമത് അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി 1200 കുട്ടികൾ ദിവ്യകാരുണ്യം സ്വീകരിച്ചു. ദശകങ്ങളായി കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റാണ് ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. ഹങ്കറിയിൽ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ക്രിസ്തീയ വിദ്യാഭ്യാസം നിരോധിച്ചിരുന്നു.
ഈ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനദിനത്തിൽ ഫ്രാൻസിസ് പാപ്പ ദിവ്യബലിയർപ്പിക്കും. ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത രാജ്യങ്ങളിൽ നിന്നടക്കം 25 ബിഷപ്പുമാർ ദിവ്യകാരുണ്യ കോൺഗ്രസിൽ നടന്നുവരുന്ന ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
ഹങ്കറിയിലെ ഇപ്പോഴത്തെ പ്രസിഡണ്ട് കത്തോലിക്കനായ ജാനോസ് ആദർ ആണ്. പ്രസിഡണ്ട് നേരിട്ടാണ് പാപ്പയെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്ന് ദിവ്യകാരുണ്യ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ കൊർണേൽ ഫാബ്‌റി പറഞ്ഞു. നൽപ്പതുകളിൽ 6 ലക്ഷം യഹൂദർ ഹങ്കറിയിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ യഹൂദമത പ്രതിനിധികളെ പാപ്പ പ്രത്യേകമായി കണ്ട് ചർച്ച നടത്തുന്നുണ്ട്. ഇതുനു മുമ്പ് 1938-ലാണ് അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഹംഗറിയിൽ നടന്നത്.
Comments