Foto

ഇന്ധനവില കെ. സി. എഫിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു

ഇന്ധനവില  കെ. സി. എഫിന്റെ ഹർജി    ഫയലിൽ സ്വീകരിച്ചു

കൊച്ചി : അതിഭീകരവും അശാസ്ത്രീയവുമായ ഇന്ധനവിലവർദ്ധനവിനെതിരെ കേരള കാത്തലിക് ഫെഡറേഷൻ  കേരള ഹൈക്കോടതി മുൻപാകെ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി WP(C) 15055/2021-നമ്പരായി  ഫയലിൽ സ്വീകരിച്ച് കേന്ദ്രസർക്കാരിനും കേരളസർക്കാരിനും നോട്ടീസ് ഉത്തരവായതിൽ കെ സി എഫ് സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ 7 മാസക്കാലമായി യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ഇന്ധനവില വർദ്ധിപ്പിച്ചതിനെതിരെ ഐക്യകണ്ഠേന കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കുവാൻ ഭരണപക്ഷ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിട്ട് അതിനെതിരെ മുഖം തിരിച്ച നിഷേധാത്മകമായ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും , ഇന്ധന, ഗ്യാസ് വില യാതൊരുവിധ അടിസ്ഥാനവും ഇല്ലാതെ വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറാത്തതുകൊണ്ടാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുവാൻ തയ്യാറായതെന്ന് കേരള കാത്തലിക് ഫെഡറേഷൻ ഭാരവാഹികളായ പ്രസിഡണ്ട് പി കെ ജോസഫ്  ജനറൽ സെക്രട്ടറി അഡ്വ. വർഗ്ഗീസ് കോയിക്കര, ട്രഷറർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, വൈസ് പ്രസിഡണ്ട്  ഡേവീസ് തുളുവത്ത്  എന്നിവർ അറിയിച്ചു.  കെ സി എഫിനുവേണ്ടി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട് ഹൈക്കോടതിയിൽ ഹർജി നൽകി.

cartoon coutesy : manjul

Foto

Comments

leave a reply

Related News