Foto

ഇന്ധനവില - വാഹന ഉടമകളുടെ സഹനശേഷി അഭിനന്ദിച്ച് ലഡു കിറ്റ് വിതരണം

ഇന്ധനവില - വാഹന ഉടമകളുടെ സഹനശേഷി അഭിനന്ദിച്ച് ലഡു കിറ്റ് വിതരണം
 
കൊച്ചി:കേന്ദ്ര-കേരള സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്  കെഎൽസിഎ വരാപ്പുഴ അതിരൂപത ലഡു കിറ്റ് വിതരണം ചെയ്ത് പ്രതിഷേധ സമരം നടത്തി. സമരത്തിൻറെ
ഭാഗമായി ജനങ്ങളുടെ സഹനശേഷിയെ അഭിനന്ദിച്ച്  പ്രതീകാത്മകമായി
വാഹന ഉടമകൾക്ക്
ലഡു വിതരണം ചെയ്തു നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡൻറ് സി ജെ പോൾ അധ്യക്ഷത വഹിച്ചു.കൊച്ചി നഗരസഭ കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, ജോർജ് നാനാട്ട്, ഭാരവാഹികളായ മോളി ചാർളി, റോയ് ഡി ക്കൂഞ്ഞ,ബാബു ആൻ്റണി, സോണി സോസ,
അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി.എം.ബെഞ്ചമിൻ,
സിബി ജോയ്,
പൗലോസ് എൻ.ജെ, ഫിലോമിന ലിങ്കൺ എന്നിവർ  പ്രസംഗിച്ചു.

കേരളത്തിലെ ജനങ്ങളുടെ സഹിഷ്ണുത പരീക്ഷിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയ്ക്കുന്നതനുസരിച്ച് നികുതി കൂട്ടി വൻ വർധന ഉണ്ടാക്കി ഇപ്പോൾ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രസർക്കാർ
കൂടുതൽ നികുതി ഇളവ് നൽകാൻ തയ്യാറാകണം.

വർധിപ്പിച്ച നികുതിയുടെ ഓഹരി കൈപ്പറ്റുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ കുറച്ച നികുതിയുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടായ കുറവ് തങ്ങളുടെ മേന്മയായി വരുത്തിത്തീർക്കാനുള്ള ശ്രമം സാക്ഷര കേരളത്തോടുള്ള വെല്ലുവിളിയാണ്.
പെട്രോളിയം ഉൽപന്നങ്ങളുടെ അധികനികുതി വേണ്ടെന്നു വയ്ക്കാൻ തയ്യാറാകാതെ കപട ന്യായീകരണങ്ങൾ പറഞ്ഞ് ജനങ്ങളെ പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

സംഘടിതമായി നടത്തുന്ന ന്യായീകരണങ്ങളും ഉയർന്ന ഇന്ധനവിലയും താങ്ങേണ്ടി വരുന്ന ജനങ്ങളുടെ സഹിഷ്ണതയ്ക്ക് അംഗീകാരമായാണ്
കെഎൽസിഎ പ്രവർത്തകർ ലഡു കിറ്റ് വിതരണം ചെയ്തത്.

Foto

Comments

leave a reply

Related News