കൊച്ചി :ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു കൊണ്ട് പെട്രോളിയം കമ്പനികള്‍ നടത്തുന്ന കൊള്ളയടി കണ്ടിന്നെ്് നടിക്കുന്ന പ്രധാനമന്ത്രി മൗനം വെടിഞ്ഞു പെട്രോളിയം കമ്പനി കളുടെ ഇന്ധന വില കൊള്ളയടിക്ക് വിരാമം ഇടണമെന്ന് പ്രധാനമന്ത്രിയോട് കേരള കത്തലിക് ഫെഡറേഷന്‍ അവശ്യപ്പെട്ടു. പുര കത്തുമ്പോള്‍ അതിന്റെ ഇടക്ക് വാഴവെട്ടുന്ന കൊള്ള രീതി കേന്ദ്ര സര്‍ക്കാരും ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളും ഇന്ധന വില കൊള്ളയിടിയിലൂടെ നിര്‍ത്തണമെന്ന് കെ.സി.എഫ് ആവശ്യപെട്ടു. ഭാരത ജനത കോവിഡിന്റെ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ അതിനിടയില്‍ ഇന്ധനവിലയിലൂടെ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളോട് ചെയുന്ന ഏറ്റവും വലിയ ക്രൂരതയാണ്,ഇന്ധനവില വര്‍ധനവിനെതിരെ കേരള നിയമ സഭ ഐക്യകണ്ടേന പ്രമേയം പാസാക്കി പ്രധാനമന്ത്രി യുടെ ശ്രദ്ധഷണിക്കണമെന്ന് മുഖ്യമന്ത്രി യോടും പ്രതിപക്ഷ നേതാവിനോടും കെ.സി.എഫ് പ്രസിഡന്റ് പി കെ ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ വര്ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു
Comments