Foto

ആരാധനമൂര്‍ത്തികളുടെ പേരുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ നിയമം പാസാക്കണം -കെ. സി. എഫ്.

ആരാധനമൂര്‍ത്തികളുടെ പേരുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ നിയമം പാസാക്കണം -കെ. സി. എഫ്.

കൊച്ചി :  വിവിധ മതസമൂഹങ്ങളുടെ ആരാധന മൂര്‍ത്തികളുടെയും മതങ്ങളുടെയും പേരുകളും ബിംബങ്ങളും ദുരുപയോഗം ചെയ്ത് മതവികാരങ്ങള്‍ വൃണപ്പെടുത്തുന്ന തരത്തിലുള്ള കലകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി നിയമസഭയില്‍ നിയമം പാസാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ്) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ആരാധിക്കുകയും, ബഹുമാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും മനസ്സില്‍ എപ്പോഴും ധ്യാനിക്കുകയും ചെയ്യുന്ന       " ഈശോ " യെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെയും, കലയുടെയും പേരില്‍ മാര്‍ക്കറ്റിംഗിനുവേണ്ടി ഉപയോഗിച്ച് ക്രൈസ്തവരെ അവഹേളിക്കുന്ന നടപടിയില്‍ നിന്നും ഈ ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ പിന്‍മാറണമെന്ന് കെ സി എഫ് അഭ്യര്‍ത്ഥിച്ചു. ഏതൊരുമതത്തിന്‍റെയും വിശ്വാസ ആരാധാനകളെ അവമതിക്കുന്ന  പ്രവണത ഏതുഭാഗത്തുനിന്നുണ്ടായാലും ആയതിനെ കെ സി എഫ് ചോദ്യം ചെയ്യും. കഴിഞ്ഞ കുറേ നാളുകളായി സിനിമ, കല, മാധ്യമമേഖലകള്‍ ക്രൈസ്തവന്‍റെ നെഞ്ചത്തേക്ക് കയറി ക്രൈസ്തവരെ തട്ടികളിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവരുന്നത് ആശങ്ക ജനകമാണ്. സമാധാനവും  ക്ഷമയും കാംക്ഷിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ ക്രൈസ്തവ സമൂഹത്തെ എങ്ങനെയും അമ്മാനമാടം എന്ന് ആരും വിചാരിക്കരുത്.കലാരംഗത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പ്രധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ അത് മതസമുദായ വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.  ഈ സിനിമയുടെ സംവിധാകന്‍ ഈ പേരു മാറ്റുവാന്‍ തയ്യാറാകാത്തപക്ഷം ഫിലിം സെന്‍സര്‍ ബോര്‍ഡ് ഈ ചലച്ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കരുതെന്ന് കെ സി എഫ് ഭാരവാഹികളായ  പ്രസിഡണ്ട് പി കെ ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ.വര്‍ഗ്ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 അഡ്വ. വര്‍ഗ്ഗീസ് കോയിക്കര
ജനറല്‍ സെക്രട്ടറി
കെ സി എഫ്
9447915450

 

Comments

leave a reply