നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് യു.പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍. ഇവരിൽ മൂന്നു പേര് സ്ത്രീകളാണ് . യു.പിയിലെ വിവാദമായ മതപരിവര്‍ത്തന വിരുദ്ധനിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ കേസെടുത്തത്.
ദക്ഷിണകൊറിയന്‍ സ്വദേശിയടക്കം മൂന്നു സ്ത്രീകള്‍, ഒരു പുരുഷന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഗൗതം ബുദ്ധ് നഗര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. പ്രദേശവാസികളുടെ പരാതിയിലാണ് ഇവര്‍ക്കു നേരെയുള്ള അറസ്റ്റ്. സുരാജ് പൂർ നിവാസിയായ അനിത ശർമ്മ എന്ന സ്ത്രീ തന്നെ മതം മാറാൻ പ്രേരിപ്പിച്ചു എന്ന് പരാതിപ്പെട്ടു.
ഉമേഷ്, സീമ, സന്ധ്യ, അന്‍മോള്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.
Comments