Foto

ഫ്രാൻസിസ് മാർപാപ്പയും എമിരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമ കൊറോണയ്ക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചു. 

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം സജ്ജീകരിച്ചിരുന്ന റൂമിൽവച്ചാണ് ഇരുവരും വാക്സിനേഷൻ സ്വീകരിച്ചത്. ഫിസ്സർ കമ്പനിയുടെ വാക്സിനാണ് ഇരുവരും സ്വീകരിച്ചതെന്ന് വത്തിക്കാനിലെ ആരോഗ്യ വിഭാഗം പ്രസ്താവിച്ചു.

വാക്സിൻ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ ഒന്നും തന്നെ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടാം ഭാഗം മൂന്നാഴ്‌ചക്കുള്ളിൽ സ്വീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിന് മാതൃക നൽകാൻ പാപ്പ തന്നെയാണ് വത്തിക്കാനിൽ ആദ്യം വാക്സിനേഷൻ സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

ഇറ്റാലിയൻ മാധ്യമത്തിലൂടെ ഒരു അഭിമുഖത്തിൽ താൻ വാക്സിൻ സ്വീകരിക്കുമെന്നും ഫ്രാൻസിസ് പാപ്പ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 17ന് പാപ്പയ്ക്കു ന്യൂമോണിയ ബാധയുണ്ടായിരുന്നു. ഇതേതുടർന്ന് പാപ്പയുടെ തിരുപിറവിയുടെ ചില തിരുകർമ്മങ്ങൾ കർദ്ദിനാൾ പിയത്രോ പരോളിനായിരുന്നു നിർവഹിച്ചത്.

Comments

leave a reply

Related News