ചങ്ങനാശേരി : ടൂറിസം മേഖലയ്ക്ക് അനന്ത സാധ്യതകളുള്ളതും നെല്‍കൃഷിയുടെ ഈറ്റില്ലവുമായ കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.ഹോളണ്ട് കഴിഞ്ഞാല്‍ ലോകത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴ്ന്ന ഭൂപ്രദേശമായ കുട്ടനാട്ടില്‍ അടിക്കടിയുണ്ടായ പ്രളയം ഉണ്ടാക്കിയത് സമാനതകളില്ലാത്ത പ്രശ്‌നങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Comments