ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാര്‍ത്ഥനാഭരിതമായ ഓര്‍മ്മകളുമായി
ലോകമെങ്ങും വിശുദ്ധവാരാചരണം സുപ്രധാന ഘട്ടത്തിലേക്കു കടന്നു
സഭ പങ്കുവയ്ക്കുന്ന സാമൂഹിക സേവനങ്ങളുടെ അന്തര്‍ധാര യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴവേളയില്‍ ദീപ്തമായ കാല്‍ കഴുകല്‍ ശുശ്രൂഷയിലെ കാരുണ്യമാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നു രാവിലെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു നല്‍കിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
സഭയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുര സേവന കേന്ദ്രങ്ങളിലുമെല്ലാം സഹജീവി സ്‌നേഹത്തിന്റെ അന്യാദൃശ പ്രകടനമായ കാല്‍ കഴുകലിന്റെ മാതൃക ഏവര്‍ക്കും ലഭ്യമാകണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.സമ്മതിദാനം ഉപയോഗപ്പെടുത്തുന്നതുള്‍പ്പെടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള നീക്കങ്ങളും കാരുണ്യാധിഷ്ഠിതമായ ചുവടുവയ്പ്പുകളിലൂടെയാകണം.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാര്‍ത്ഥനാഭരിതമായ ഓര്‍മ്മകളുമായി കാല്‍ കഴുകല്‍ ശുശ്രൂഷയോടെ ലോകമെങ്ങും ഇന്നു വിശുദ്ധവാരാചരണം സുപ്രധാന ഘട്ടത്തിലേക്കു കടന്നു.വിവിധ സഭാധ്യക്ഷന്‍മാരുള്‍പ്പെടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാല നിയന്ത്രണങ്ങളോടെ നാളെ ദുഃഖവെള്ളി ആചരണത്തിനും തയ്യാറെടുപ്പാരംഭിച്ചു.
Comments