ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തണമോ എന്നതിനെ സംബന്ധിച്ചു ദേശീയ അസ്സെംബ്ലിയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 493 പേര് അനുകൂലിച്ചും, 30 പേർ പ്രതികൂലിച്ചും വോട്ടുകൾ രേഖപ്പെടുത്തി
ഡോ.മാസിമില്യാനോ മെനിക്കെത്തി
ഫ്രാൻസിലെ മർസെയിലേക്കുള്ള തന്റെ നാൽപ്പത്തിനാലാമത് അന്താരാഷ്‌ട്ര അപ്പസ്‌തോലിക യാത്രയുടെ അവസാന ഘട്ടത്തിൽ വെലോഡ്‌റോമിലെ 50,000-ത്തിലധികം വിശ്വാസികളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അഞ്ച് മാസം മുമ്പ് ഫ്രാൻസിസ് പാപ്പാ , സഭയെയും ഫ്രാൻസിനെയും യൂറോപ്പിനെ മുഴുവനെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് 'ജീവന്റെ അമൂല്യതയും, സഹോദര്യത്തിലും, സ്വീകാര്യതയിലും ജീവനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ്".
ഫ്രാൻസിസ് പാപ്പാ ഉപയോഗിച്ച രണ്ടു വാക്കുകൾ ഏറെ ശക്തവുമായിരുന്നു, "ദോഷാനുദർശനവും, ഉപേക്ഷിക്കലും".ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ മുറിവേൽപ്പിക്കുന്ന രണ്ടു ഘടകങ്ങളാണിവ.ലൗകിക മതേതരത്വവും ഒരു പ്രത്യേക മതപരമായ നിസ്സംഗതയും അടയാളപ്പെടുത്തിയ നമ്മുടെ സമൂഹങ്ങളിൽ പ്രവർത്തിക്കുന്ന തിന്മ തിരസ്ക്കരിക്കപ്പെടുന്ന കുടിയേറ്റക്കാരുടെയും, ഗർഭസ്ഥശിശുക്കളുടെയും, ഉപേക്ഷിക്കപ്പെടുന്ന പ്രായമായവരുടെയും വ്യത്യസ്തരൂപങ്ങളിലുള്ള ജീവിതത്തിന്റെ പാഴ്‌നാടകമായി അടയാളപ്പെടുത്തുമ്പോൾ, പാപ്പാ പറഞ്ഞത് ഇപ്രകാരമാണ്, "ഏത് അവസ്ഥയിൽ ആയിരുന്നാലും , അപരനെ തിരിച്ചറിയുക, അവനെ സ്നേഹിക്കുക."
ഫ്രാൻസിസ് പാപ്പാ കൊണ്ടുവന്ന പ്രത്യാശയുടെയും വെളിച്ചത്തിൻ്റെയും പ്രതിബദ്ധതയുടെയും ശക്തമായ സന്ദേശം ഫ്രാൻസിന്റെ ഓരോ കോണുകളിലും അലയടിക്കുമ്പോഴാണ്, ജനുവരി മാസം അവസാനം പാരീസിലെ ദേശീയ അസംബ്ലി, ഭരണഘടനയിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകുന്നത്.സർക്കാർ കൊണ്ടുവന്ന പരിഷ്‌കാര നടപടി ഇപ്പോൾ സെനറ്റിൻ്റെ പരിശോധനയിലാണ്."ഗർഭച്ഛിദ്രം കൊലപാതകമാണ്", മൂന്ന് വർഷം മുമ്പ് സെപ്തംബറിൽ സ്ലൊവാക്യയിൽ നിന്നുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് പാപ്പാ മാധ്യമപ്രവർത്തകരോട് വ്യക്തമായി പറഞ്ഞതാണ്.
വ്യക്തികളെ സംരക്ഷിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനയിൽ എപ്രകാരമാണ് മനുഷ്യന്റെ മരണം അനുവദിക്കുന്ന അവകാശം ഉൾച്ചേർക്കുവാൻ സാധിക്കുന്നത്?സാങ്കേതികമായി ഏറെ വളർച്ചയെത്തിയ ഒരു ഇപ്പോൾ യാതൊന്നും രഹസ്യമല്ല. അതിനാൽ, കോശങ്ങളുടെ എണ്ണം വർധിക്കുന്ന വളർച്ചയുടെ വിവിധ ഘട്ടങ്ങൾ യാഥാർഥ്യമെങ്കിലും, ആദ്യഘട്ടം മുതൽ അത് ഒരു വ്യക്തി ആണെന്നതിൽ യാതൊരു സംശയവുമില്ല. “ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവനെ കൊല്ലുന്നത് ശരിയാണോ?", ബ്രാറ്റിസ്ലാവയിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് പാപ്പാ ചോദിച്ചതാണിത്.2021 ഒക്ടോബർ 20നു നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ എടുത്തു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്: ഒരു സമൂഹത്തെ അളക്കുന്നത് അതിൻ്റെ വിലക്കുകൾ കൊണ്ടല്ല, മറിച്ച് സ്നേഹിക്കാനുള്ള അതിൻ്റെ കഴിവ് കൊണ്ടാണ്, സ്വാതന്ത്ര്യം സ്നേഹത്തിലാണ് വളരുന്നത്. ക്രിസ്തു കാണിച്ചുതരുന്ന സ്നേഹം, അത് സ്വാതന്ത്ര്യത്തിന്റെയും, വിമോചനത്തിന്റെയും, സ്നേഹത്തിന്റേയുമാണ്".
പാർലമെൻ്ററി പ്രക്രിയയുടെ തുടക്കത്തിൽ, ഫ്രഞ്ച് ബിഷപ്പുമാർ ഭരണഘടനയിലെ ഈ ഭേദഗതിയെക്കുറിച്ച് തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കുകയും, ഓരോ ജീവിതവും വിലയേറിയ സമ്മാനമാണെന്നുള്ള സത്യം എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
ഭ്രൂണങ്ങൾ മനുഷ്യരല്ല, വസ്തുക്കളാണെന്ന മട്ടിൽ കൃത്രിമം കാണിക്കുകയും, അതിനെ നശിപ്പിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുന്ന, ഉദ്ദേശിക്കുന്ന ഗുണങ്ങൾ നേടാൻ വേണ്ടിയുള്ള നിയന്ത്രിതമായ സന്താനോത്പാദനവിദ്യയെ എന്നും മനുഷ്യരാശി അപലപിച്ചിട്ടുണ്ട്. ഇത്രയധികം അക്രമങ്ങളാൽ മുറിവേറ്റ ഒരു ലോകത്ത്, സ്വാഗതത്തിൻ്റെയും പിന്തുണയുടെയും ഒരു ആഗോള തന്ത്രം കെട്ടിപ്പടുക്കുക എന്നതിനു പകരം ഗർഭഛിദ്രത്തിന് സമ്മതം നൽകുന്ന പ്രത്യയശാസ്ത്രങ്ങൾ മനുഷ്യരാശിക്ക് തന്നെ എതിരാണ്. മനുഷ്യത്വത്തെ അവഗണിക്കുന്ന രാഷ്ട്രീയ വിലപേശലുകൾക്കു പകരം സ്വാഗതം, പങ്കിടൽ, സമാധാനം എന്നിവയുടെ ആധികാരിക സംസ്കാരത്തിലേക്ക് നീങ്ങുന്ന സമൂഹങ്ങളെയാണ് ഒറ്റക്കെട്ടായി നാം പടുത്തുയർത്തേണ്ടത്.
Comments