Foto

മ്യാൻമാറിൽ ഒന്നും ശാന്തമല്ല; ജനം പട്ടിണിയിലും ദുരിതത്തിലും

മ്യാൻമാറിൽ ഒന്നും ശാന്തമല്ല; ജനം പട്ടിണിയിലും ദുരിതത്തിലും

യാങ്കൂൺ : പട്ടാള ഭരണം ആറ് മാസം തികയ്ക്കുമ്പോൾ, മ്യാൻമാറിലെ തെരുവുകളിൽ മരണത്തിന്റെ ഗന്ധം. 2021 ഫ്രെബ്രുവരിയിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ മ്യാൻമാറിലെ ജനജീവിതം ദുരിതത്തിലായി. ജനങ്ങൾ നിസ്സഹകരണ സമരം പ്രഖ്യാപിച്ചതോടെ എല്ലാം താളംതെറ്റി. ആശുപത്രികളും ബാങ്കുകളും പ്രവർത്തിക്കുന്നില്ല. കോവിഡിന്റെ ദുരിതങ്ങൾ വേറെ. തെരുവുകളിൽ പ്രതിഷേധിക്കുന്നവരെ സൈന്യം അടിച്ചൊതുക്കുകയോ വെടിവച്ചു
വീഴ്ത്തുകയോ ചെയ്യുന്നു. മ്യാൻമാറിന്റെ ഈ ദുരന്തചിത്രം വരച്ചുകാട്ടുന്നത് യു.എൻ. പ്രതിനിധിയായ രാമനാഥൻ ബാലകൃഷ്ണൻ.
    
ന്യൂനപക്ഷ സമുദായങ്ങൾ വസിക്കുന്ന മേഖലകളായ ഷാൻ, ചിൻ, കചിൻ എന്നിവിടങ്ങളിൽ നിന്ന് വീടുവിട്ടോടിയവർ രണ്ട്‌ലക്ഷം കവിഞ്ഞു. ഏപ്രിൽ- സെപ്തബർ കാലയളവിൽ ഭക്ഷണം കിട്ടാതെ വലയുന്നവരുടെ സംഖ്യ 3.4 ദശലക്ഷമാകുമെന്ന് യു.എൻ. കണക്കാക്കിയിട്ടുണ്ട്. 2022 ആരംഭത്തോടെ മ്യാൻമാറിലെ പകുതി ജനങ്ങളും കൊടും പട്ടിണിയിലാകും.
    
ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പട്ടാള മേധാവി സ്വയം പ്രധാനമന്ത്രിയായി അവരോധിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ മ്യാൻമാറിൽ വെടിയൊച്ചകൾ നിലയ്ക്കുന്നില്ല, മനുഷ്യാവകാശ ലംഘനങ്ങളും.

 

Foto

Comments

leave a reply