Foto

മെക്സിക്കോയ്ക്ക് ആശംസകൾ അറിയിച്ച് പാപ്പാ

സ്വാതന്ത്ര്യത്തിന്‍റെ 200ആം വർഷം ആചരിക്കുന്ന മെക്സിക്കോയ്ക്ക് ആശംസകൾ അറിയിച്ച് പാപ്പാ

മെക്സിക്കൻ മെത്രാൻ സമിതി അദ്ധ്യക്ഷനായ ബിഷപ്പ് റൊഗേലിയോ കബ്രേരാ ലോപസ്സിനെ അഭിസംബോധന ചെയ്തു കൊണ്ടയച്ച കത്തിൽ മെത്രാൻമാർക്കും ദേശീയ നേതൃത്വത്തിനും മെക്സിക്കൻ ജനതയ്ക്കും ഫ്രാൻസിസ് പാപ്പാ അഭിവാദനങ്ങൾ അർപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സ്വാതന്ത്ര്യത്തിന്‍റെ  ആഘോഷം സ്വാതന്ത്ര്യത്തിന്‍റെ തന്നെ സ്ഥിരീകരിക്കലാണെന്നും അത് ഒരു സമ്മാനവും ശാശ്വതവുമായ നേട്ടവുമാണ് അതിനാൽ ഈ സന്തോഷത്തിൽ താൻ പങ്കുചേരുന്നു എന്നും പാപ്പാ എഴുതി. രാഷ്ട്രം കെട്ടിപ്പടുത്ത മൂല്യങ്ങളുടെ വേരുകൾ ശക്തിപ്പെടുത്താൻ ഈ അവസരം ഇടയാകട്ടെ എന്ന് ഫ്രാൻസിന് പാപ്പാ ആശംസിച്ചു. അതിന് രാജ്യരൂപീകര ചരിത്രത്തിലെ വെളിച്ചവും നിഴലും കണക്കിലെടുത്ത് കഴിഞ്ഞ കാലത്തിന്‍റെ  ഒരു പുനർവായന ആവശ്യമാണെന്ന് പാപ്പാ ഓർമ്മിച്ചിച്ചു. അത് ഓർമ്മകൾ ശുദ്ധീകരിക്കുന്നതിനും, വേദനയാർന്ന തെറ്റുകൾ തിരുത്തുന്നതിനും ഇടയാക്കും.

സുവിശേഷവൽക്കരണത്തിന് സഹായകമല്ലാതെ വന്നിട്ടുള്ള എല്ലാ പ്രവർത്തികൾക്കും ഒഴിവാക്കലുകൾക്കും വ്യക്തിപരവും സാമൂഹികവുമായ പാപങ്ങൾക്ക് താനും മുൻഗാമികളും മാപ്പ് ചോദിച്ചതും ഈയിടെ ക്രിസ്തീയ മത വികാരങ്ങൾക്കെതിരെ നടന്ന കാര്യങ്ങളും തന്‍റെ കത്തിൽ പാപ്പാ അനുസ്മരിച്ചു. എന്നാൽ കഴിഞ്ഞ കാല വേദനകളിലേക്ക് തിരിഞ്ഞു നോക്കുന്നത് ഇന്നും നാളെയും സന്തോഷത്തോടും പ്രത്യാശയോടും കൂടെ പണിതുയർത്താനാവണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മെക്സിക്കൻ സഭ തയ്യാറെടുക്കുന്ന ഗ്വദലൂപ്പെയിലെ മാതാവിന്‍റെ  ദർശനങ്ങളുടെ 500ആം വാർഷിക ആഘോഷങ്ങളെക്കുറിച്ചും ഈ അവസരത്തിൽ  ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. 

ഗ്വദലൂപ്പെയിലെ മറിയം എളിയവരെയും ദരിദ്രരെയും പ്രത്യേകമായി അഭിസംബോധന ചെയ്ത് സാഹോദര്യവും സ്വതന്ത്ര്യവും അനുരഞ്ജനവും ക്രൈസ്തവ സന്ദേശത്തിന്‍റെ സാംസ്കാരീകാനുരൂപണവും (inculturation) നേടിയെടുക്കാൻ മെക്സിക്കോയെ മാത്രമല്ല മുഴുവൻ തെക്കൻ അമേരിക്കയെയും സഹായിച്ചു എന്നും തുടർന്നും അവൾ അവർക്ക് ഒരു വഴികാട്ടിയായി അവളുടെ പുത്രനായ യേശുവിൽ പങ്കാളിത്വവും ജീവന്‍റെ നിറവും നൽകട്ടെയെന്നും പാപ്പാ ആശംസിച്ചു. യേശു മെക്സിക്കോയിലെ എല്ലാ മക്കളേയും അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ കന്യക അവരെ തന്‍റെ സ്വർഗ്ഗീയ വസ്ത്രത്താൽ പൊതിഞ്ഞ് സംരക്ഷിക്കട്ടെ എന്നാശംസിച്ചു തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഭ്യർത്ഥനയോടെയുമാണ് പാപ്പാ കത്തു ചുരുക്കിയത്.

Comments

leave a reply

Related News