Foto

ഫൊറോന പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളിൽ അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മലങ്കര ഫൊറോനയിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടത്തി. കല്ലിശ്ശേരി സെന്റ് മേരീസ് പളളിൽ സംഘടിപ്പിച്ച  ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ്   കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്   ഉദ്ഘാടനം ചെയ്തു.  സഭയുടെയും സമുദായത്തിന്റെ പൊതുസമൂഹത്തിന്റെയും വളർച്ചയിൽ പങ്കുകാരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണു പാരിഷ് കൗൺസിൽ അംഗങ്ങളെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവു പറഞ്ഞു. അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം നയിച്ച പ്രാർത്ഥനയോടെയാണു യോഗം ആരംഭിച്ചത്. പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും എന്ന വിഷയത്തിൽ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു.  അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. മലങ്കര ഫൊറോന വികാരി  ഫാ. റെന്നി കട്ടേൽ സ്വാഗതം ആശംസിച്ചു. പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് അജപാല കമ്മീഷൻ പ്രവർത്തനങ്ങളിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ പ്രതിനിധി സജി വെള്ളവന്താനം കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു. ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും  പങ്കെടുത്തു.  

 
കോട്ടയം അതിരൂപതയിലെ മലങ്കര ഫൊറോനയിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ്  അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

 

Comments

leave a reply

Related News