കുമ്പസാരിപ്പിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട ഡൊമിനിക്കൻ വൈദികനായ ഫാ. ട്രാന്റെ ഘാതകരോട് ക്ഷമിച്ച് വിയറ്റ്നാമിലെ കത്തോലിക്കർ. ഫെബ്രുവരി ഏഴിന് ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാളായ ഫാ. ടോമ അക്വിനോ ടാം ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതികാരം ചെയ്യാനോ, മറ്റൊരു വ്യക്തിയുടെ രക്തം ചൊരിയാനോ അല്ലെങ്കിൽ നഷ്ടപരിഹാരമോ ആവശ്യമില്ല. എന്നാൽ ഇത്തരമൊരു കൊലപാതകം നടത്താനുള്ള കാരണങ്ങൾ എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നു എന്നും. ഞങ്ങളെല്ലാവരും ഘാതകരോട് ക്ഷമിക്കുന്നു എന്നും ഫാ. ടോമ പറഞ്ഞു.
ഫാ. ട്രാന്റെ മരണം ഒരു രക്തസാക്ഷിത്വമാണ്. അന്വേഷണത്തിൽ പക്ഷപാതപരമായ ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ഫാ. ടോമ പറഞ്ഞു.
ജനുവരി അവസാനത്തോടെയാണ്കോ ൻ തുമിൽ നിന്ന് 40 മൈൽ വടക്കുപടിഞ്ഞാറായി ഡാക് മോട്ടിന്റെ എന്ന മിഷൻ കേന്ദ്രത്തിൽ വച്ചാണ് ഡൊമിനിക്കൻ വൈദികനായ ഫാ. ട്രാൻ ആക്രമിക്കപ്പെട്ടത്. ജനുവരി 31 -ന് ഡോങ് നെയ് പ്രവിശ്യയിലെ ബിയെൻ ഹോവയിലെ സാൻ മാർട്ടിനോയിലെ ഡൊമിനിക്കൻ ആശ്രമത്തിലാണ് ശവസംസ്കാര ശുശ്രൂഷകൾ നടന്നത്.
Comments