Foto

സഹൃദയ- നബാർഡ് സാന്ത്വന പരിചരണ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു

സഹൃദയ- നബാർഡ്   സാന്ത്വന പരിചരണ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു

സേവനങ്ങളും  ആനുകൂല്യങ്ങളും  ഫലപ്രദമായ രീതിയിൽ സാധാരണ ജനങ്ങളിലെത്തിക്കുന്നതിൽ  സേവനതത്പരരായ വ്യക്തികൾക്കും  സർക്കാരിതര സംഘടനകൾക്കും നിർണായക പങ്കുവഹിക്കാനാകുമെന്ന് നബാർഡ് ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടർ കെ. വി. ഷാജി അഭിപ്രായപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡുമായി സഹകരിച്ച് വനിതകളുടെ സ്വയം തൊഴിൽ പ്രോത്സാഹനാർത്ഥം നടപ്പാക്കുന്ന സമുന്നത പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന   സാന്ത്വന പരിചരണ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിരുചിക്കനുസൃതം തൊഴിൽ മേഖലകൾ കണ്ടെത്തുന്നവർക്കാണ് ജീവിതത്തിൽ വിജയിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.   പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ നബാർഡ് ജനറൽ മാനേജർ ആർ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, നബാർഡ് എറണാകുളം ജില്ലാ ഡെവലപ്മെൻറ് മാനേജർ അജീഷ് ബാലു,   സാന്ത്വന പരിചരണ പരിശീലക റീന ബെന്നി, സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ  മൈപ്പാൻ എന്നിവർ സംസാരിച്ചു.  സാന്ത്വന പരിചരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് 30 വനിതകൾക്ക് 15 ദിവസത്തെ  പരിശീലനമാണ് ഈ പദ്ധതി വഴി നൽകുന്നതെന്ന്   സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.

 

 

Comments

leave a reply

Related News