തിരുവനന്തപുരം: യാതൊരു മാനദണ്ഡവും പാലിക്കാതെ, സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് വയ്ക്കാതെ ബീവറേജിന് മുന്‍പിലുള്ള ഈ ആള്‍ക്കൂട്ടം എത്രയും വേഗം അവസാനിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.കെസിബിസി മദ്യവിരുദ്ധ സമിതി സര്‍ക്കാരിനും എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്,കോവിഡ് കാലത്ത് മദ്യശാല കള്‍ക്ക് മുന്‍പിലുള്ള ആള്‍ക്കൂട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് മഹാമാരിയുടെ വ്യാപനം ദിനംപ്രതി കൂടി കൊണ്ടിരിക്കുമ്പോള്‍ ബീവറേജിന് മുന്‍പില്‍ ഉള്ള ഈ ആള്‍ക്കൂട്ടത്തെ കണ്ടില്ലെന്നു നടിക്കുവാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വിധിച്ചിരിന്നു. ഈ ഹൈക്കോടതി വിധിയെ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോണ്‍ അരീക്കല്‍ സ്വാഗതം ചെയ്തു.
Comments