Foto

വത്തിക്കാനിൽ പുതിയ സ്വിസ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയ്തു

വത്തിക്കാനിലെ സ്വിസ് ഭടന്മാരുടെ സാഹചര്യങ്ങളും അവർ മറ്റുള്ളവരുമായി നടത്തുന്ന ഓരോ കൂടിക്കാഴ്ചയും ക്രിസ്തുവിൻറെ സുവിശേഷം പ്രാവർത്തികമാക്കാനും അവനിൽ നിന്നു പഠിക്കാനും സാഹോദര്യസ്നേഹം ജീവിക്കാനുമുള്ള അവസരമാണെന്ന് മാർപ്പാപ്പാ.
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന സ്വിസ്ഭടന്മാരെയും പുതിയതായി സത്യപ്രതിജ്ഞ ചെയ്തവരെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത അവരുടെ കുടുംബാംഗങ്ങളെയും മിത്രങ്ങളെയും ശനിയാഴ്ച (06/05/23) വത്തിക്കാനിൽ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

റോമൻ കൂരിയായിലെ അംഗങ്ങൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ തുടങ്ങിയവരുമായി സ്വിസ് ഭടന്മാർ അനുദിനം കണ്ടു മുട്ടുന്നതിനെക്കുറിച്ച് പാപ്പാ സൂചിപ്പിക്കുകയും അവരുടെ വിലയേറിയ സേവനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സേവനം വഴി അവർ പത്രോസിൻറെ പിൻഗാമിയോടുള്ള വിശ്വസ്തതയ്ക്ക് സാക്ഷ്യം നല്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു. പാപ്പായ്ക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന സ്വിസ് ഭടന്മാർ വലിയൊരു കുടുംബമാണെന്നും, ഒരു കുടുംബം എന്ന നിലയിൽ വളർച്ചയുടെ വേദിയാണെന്നും അവിടെ അവർക്ക് മാനവികവും ക്രിസ്തീയവുമായ പരിശീലനം ലഭിക്കുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

Comments

leave a reply

Related News