കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ യോഗം പാലാരിവട്ടം പിഒസി. യില്‍ നടന്നു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പിഒസി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ തിരിക പിടിക്കുന്നതിന് അദ്ധ്യാപകസമൂഹം കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ പഠനങ്ങള്‍ അത്തരത്തിലുള്ളതാകണമെന്ന് ഉദ്ബോധിപ്പിച്ചു. ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗ്ഗീസ,് ട്രഷറര്‍ മാത്യു ജോസഫ് സെക്രട്ടറിമാരായ ജെയ്സി തോമസ്, ബിജു ജി, വൈസ് പ്രസിഡന്റുമാരായ റോബിന്‍ മാത്യു, എലിസബത്ത് ലിസി, ബിജു കുറുമുട്ടം എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുകയും വാര്‍ഷിക പദ്ധതി തയ്യാറാക്കുകയും ചെയ്തു.
Comments