Foto

സ്‌കൂള്‍,കോളേജ് വിദ്യാർത്ഥികൾക്കായി എന്‍ടിഎയുടെ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 

സ്‌കൂള്‍,കോളേജ് വിദ്യാർത്ഥികൾക്കായി എന്‍ടിഎയുടെ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 

13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ അഭിരുചിയും കഴിവും വിലയിരുത്തുക എന്ന ലക്ഷ്യേത്തോടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA - National Testing Agency) നടത്തുന്ന

 നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) ന് ഇന്നു കൂടി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അഭിരുചികളെയും ശേഷികളെയും പുറത്തുകൊണ്ടുവരാനും ബോധ്യപ്പെടുത്താനും ലക്‌ഷ്യം വെച്ചാണ് ഈ 'എബിലിറ്റി പ്രൊഫൈലര്‍ എക്‌സാം' സംഘടിപ്പിക്കുന്നത്.എന്‍ടിഎ പിന്നീട് ഒരു കരിയര്‍ കൗണ്‍സിലിംഗ് സെഷനും സംഘടിപ്പിക്കും. 

വിവിധ തലങ്ങൾ

വിവിധ പ്രായ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് തലങ്ങളിലായിട്ടാണ് നാറ്റ് പരീക്ഷ, സംഘടിപ്പിക്കുന്നത്.

1.ലെവല്‍-1 (13-15 വയസ്സ് )

2.ലെവല്‍-2 (16-18 വയസ്സ്)

3.ലെവല്‍-3 (19-21 വയസ്സ്)

4.ലെവല്‍-4 (22-25 വയസ്സ്)

പരീക്ഷാ രീതി

ഒക്ടോബര്‍ 23, 24 തീയതികളില്‍ വിദൂര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ നടക്കുക. അവരവരുടെ ഡെസ്‌ക്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ മുതലായവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലിരുന്ന്തന്നെപരീക്ഷ എഴുതാം.പരീക്ഷാ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും. ഓരോ ഡൊമെയ്നിനും ഒരു മാര്‍ക്കിന്റെ 10 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (MCQ) ഉണ്ടാകും. ആകെ മാര്‍ക്കുകള്‍ 90 ആയിരിക്കും, തെറ്റായ ശ്രമങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകില്ല.

അപേക്ഷാ ക്രമം

എന്‍ടിഎയുടെ ഔദ്യോഗിക പോര്‍ട്ടലായ

 nat.nta.ac.in വഴിയാണ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (NAT 2021) ഓണ്‍ലൈന്‍ രജിസ്ടട്രേഷൻ നടത്തേണ്ടത്. ഇന്നാണ് അവസാന തീയതി.നാറ്റ് 2021 ന് പ്രത്യേക അപേക്ഷാ ഫീസ് ഇല്ല.

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News