A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ലോക സമാധാനത്തിനായി  ജപമാല ചൊല്ലി ഫ്രാന്‍സിസ് പാപ്പ

ലോക സമാധാനത്തിനായി 
ജപമാല ചൊല്ലി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ 'സമാധാനത്തിന്റെ രാജ്ഞി'യായ പരിശുദ്ധ കന്യകാമാതാവിന്റെ ് മുന്നില്‍ യുക്രൈന്റേയും, ലോകം മുഴുവന്റേയും സമാധാനത്തിനായി ജപമാല അര്‍പ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വണക്കമാസത്തിന് ഔദ്യോഗിക സമാപനം കുറിച്ചു. വത്തിക്കാന്റെ തത്സമയ സംപ്രേഷണത്തില്‍ നല്‍കിയിരുന്ന വീഡിയോ ലിങ്ക് വഴി പടിഞ്ഞാറന്‍ യുക്രൈനിലെ സാര്‍വനിറ്റ്‌സ്യായിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി മരിയന്‍ ദേവാലയങ്ങള്‍ ഫ്രാന്‍സിസ് പാപ്പക്കൊപ്പം ജപമാലയില്‍ പങ്കെടുത്തു.തന്റെ കയ്യില്‍ കരുതിയിരുന്ന വെള്ള പൂച്ചെണ്ട് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപത്തിന് മുന്നില്‍ അര്‍പ്പിച്ച ശേഷമാണ് പാപ്പ ആമുഖ പ്രാര്‍ത്ഥന ആരംഭിച്ചത്. പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും, ഇപ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെപോലും ബാധിച്ചിരിക്കുന്നതുമായ യുദ്ധം അവസാനിപ്പിക്കണമേ എന്ന ഉള്ളടക്കമുള്ളതായിരിന്നു പാപ്പ ചൊല്ലിയ ആമുഖ പ്രാര്‍ത്ഥന. യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരും ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലി.ജപമാലക്ക് ശേഷം സമാപന പ്രാര്‍ത്ഥനയും, പാപ്പയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവിന്റെ രൂപവും വണങ്ങിയതിന് ശേഷമാണ് പാപ്പ ബസിലിക്ക വിട്ടത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതിന് വേണ്ടി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ കമ്മീഷന്‍ ചെയ്തതനുസരിച്ചാണ് ശില്‍പ്പി ഗുയിഡോ ഗല്ലി സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്.

Foto

Comments

leave a reply

Related News