Foto

ട്രിനിറ്റ ഷോർട് ഫിലിം വിജയികൾ

ഫാ.എബ്രഹാം ഇരുമ്പിനിക്കൽ
സെക്രട്ടറി, കെ.സി.ബി.സി മീഡിയ

മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലുക്ക്, കൈവിടാതെ, പകുതി എന്നിവ 'പുതിയ മലയാളി, പുതിയ ലോകം' എന്ന പ്രമേയത്തെ ആസ്പദമാക്കിയ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികമേന്മയിലും പ്രമേയത്തിന്റെ അവതരണത്തിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ "ലുക്ക്" ഒന്നാമതെത്തി. ഭയപ്പെടുത്തുന്ന നോട്ടങ്ങളെ ആത്മവിശ്വാസത്തിന്റെ നോട്ടം കൊണ്ട് തന്നെ പ്രതിരോധിക്കാൻ ദൃശ്യങ്ങളിലൂടെ ആവശ്യപ്പെടുന്നത് പുതിയ കാലത്തിനുള്ള സന്ദേശമാണ്. "കൈവിടാതെ" രണ്ടാമതും, 'പകുതി' മൂന്നാമതും സ്ഥാനം കണ്ടെത്തി .ജീവിതം നേടാനുള്ള പരക്കം പാച്ചിലിൽ  സ്വന്തബന്ധങ്ങളെ മറക്കുന്നവർക്കുള്ള താക്കിതാണ് "കൈവിടാതെ".  മനുഷ്യന്റെ സാമൂഹ്യ ഉത്തരവാദിത്തം ഓർമ്മപെടുത്തുകയും വിശക്കുന്നവരുടെ കണ്ണീരൊപ്പാൻ പുതുവഴികളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തണമെന്ന ഓർമപ്പെടുത്തലാണ് "പകുതി'.

Comments

leave a reply