Foto

ചലച്ചിത്ര പഠനത്തിന് കെ. ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

ചലച്ചിത്ര പഠനത്തിന് കെ. ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

ആക്ടിംഗും സിനിമാറ്റോഗ്രഫിയും ഡയറക്ഷനുമൊക്കെ ശാസ്ത്രീയമായി തന്നെ പഠിക്കാൻ സർക്കാർ ഒരുക്കിയ പരിശീലനകേന്ദ്രമാണ് ,കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് .കോട്ടയം ജില്ലയിലെ തെക്കുംതലയിൽ സ്ഥിതി ചെയ്യുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 6 വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഓരോ കോഴ്സിനും വേണ്ട അടിസ്ഥാനയോഗ്യതയുള്ളവർക്കും അവസാന വർഷത്തെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിജ്ഞാപനത്തിൽ അടിസ്ഥാനയോഗ്യതയായി മിനിമം മാർക്ക് പറഞ്ഞിട്ടില്ലാത്തതിിനാൽ, നിർദിഷ്ട പ്രോഗ്രാം പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാം. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഡിപ്ലോമക്കും ബിരുദാനനന്തര ബിരുദ ഡിപ്ലോമക്കുമാണ്, ഇവിടെ അവസരമുള്ളത്. എല്ലാ പ്രോഗ്രാമുകളുടേയും കോഴ്സ് കാലാവുധി രണ്ടു വർഷമാണ്.ഓരോ പ്രോഗ്രാമിനും 10 സീറ്റുകളാണുള്ളത്. പ്രവേശനം ലഭിക്കുന്നവർ ക്യാംപസിൽ താമസിച്ചു പഠിക്കണം. അപേക്ഷകർക്ക്, 2022 ജനുവരി ഒന്നിന് 30 വയസ്സു കവിയരുത്.ദേശീയ സ്ഥാപനമായതു കൊണ്ട് തന്നെ, രാജ്യത്തെ ഏതു സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഇവിടെക്ക് ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാം.ഭിന്നശേഷിക്കാർക്കുള്ള 5% കഴിച്ചുള്ള ബാക്കി സീറ്റുകളുടെ 40% കേരളീയർക്ക് സംവരണം ചെയ്തിട്ടുണ്ട്.

വിവിധ പ്രോഗ്രാമുകൾ

I.ബിരുദാനന്തര ബിരുദ ഡിപ്ലോമ

1.സ്‌ക്രിപ്‌റ്റ് റൈറ്റിങ് & ഡയറക്‌ഷൻ

2) എഡിറ്റിങ്

3) സിനിമറ്റോഗ്രഫി

4) ഓഡിയോഗ്രഫി

ബിരുദാനന്തര ബിരുദ ഡിപ്ലോമക്കുള്ള അടിസ്ഥാന യോഗ്യത, ബിരുദമാണ്.

II.ഡിപ്ലോമ

1) ആക്ടിങ്

2) അനിമേഷൻ & വിഷ്വൽ ഇഫക്ട്സ്

ഡിപ്ലോമ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത, ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ്.

പ്രവേശന ക്രമം

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, അപേക്ഷകരെ ഷോർട്ട് ലിസ്റ്റു ചെയ്യുക. പ്രവേശന പരീക്ഷയിൽ മികവു കാണിക്കുന്നവർക്ക് പിന്നീട്  ഇന്റർവ്യൂവും ഓറിയന്റേഷനും ഉണ്ടാകും. ശേഷമാണ്, അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പ്രവേശനപരീക്ഷ കേന്ദ്രങ്ങളാണ്.മേയ് 29നാണു പ്രവേശനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

കോഴ്സ് ഫീ

ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്ക് 1,23,000 രൂപയും ഡിപ്ലോമയ്ക്ക് 1,03,000 രൂപയുമാണ് , വാർഷിക ഫീസ്. മുഴുവൻ സംഖ്യയും പ്രവേശന സമയത്ത് അടയ്ക്കേണ്ടതുണ്ട്. ഈ സംഖ്യയിൽ 30,000 രൂപ തിരികെക്കിട്ടുന്ന ഡിപ്പോസിറ്റാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.krnnivsa.com

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News