Foto

കേരള കത്തോലിക്കാ സഭയുടെ (കെസിബിസി) പുനർ‌രൂപകൽപ്പന ചെയ്‌ത വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. 

കേരള കത്തോലിക്കാ സഭയുടെ (കെസിബിസി) പുനർ‌രൂപകൽപ്പന ചെയ്‌ത വെബ്സൈറ്റ് https://kcbc.co.in/  ഉദ്ഘാടനം ഇന്ന് സഭാ ആസ്ഥാനമായ പിഒസി യിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ നിർവഹിച്ചു. കേരള കത്തോലിക്കാ സഭാ രേഖകളുടെ ഔദ്യോഗിക വിവർത്തകനും പിഒസി പബ്ലിക്കേഷൻ ജനറൽ എഡിറ്ററും ആയ  വെരി റവ. മോൺസിഞ്ഞോർ ഡോ. ജോർജ്ജ് കുരുക്കൂർ വെബ്സൈറ്റ് കേരള കത്തോലിക്കാ സഭാ സമൂഹത്തിന് സമർപ്പിച്ചു.  കെസിബിസി ഡെപ്യുട്ടി ജനറൽ സെക്രട്ടറി റെവ. ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെസിബിസി യുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും പിഒസി റസിഡൻറ് സ്റ്റാഫുകളും    വെബ്സൈറ്റ് പുനർ‌രൂപകൽപ്പന ചെയ്‌ത ട്രയംഫ് ഐടി സൊല്യൂഷൻസ് ൻറെ മാനേജിങ് ഡയറക്‌ടർ ജോമോൻ ജോ പരവേലിൽ മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


പുനർ‌രൂപകൽപ്പന ചെയ്‌ത വെബ്സൈറ്റിൽ കേരളത്തിലെ 32 രൂപതകളെ സംബന്ധിച്ചു വിശദമായ കാര്യങ്ങൾ, കേരളത്തിലെ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങൾ, കേരളത്തിൽ നിന്നുള്ള വിശുദ്ധർ, രൂപതാ സ്ഥാപനങ്ങൾ, കേരള മെത്രാൻ സമിതിയിലും കേരളത്തിൽ നിന്ന് മറ്റു സ്ഥലങ്ങളിൽ സേവനം ചെയ്യുന്ന മെത്രാന്മാർ ആഗോള കത്തോലിക്കാ റീത്തുകൾ തുടങ്ങി വിപുലമായ വിവരങ്ങൾ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.   
  
 

Comments

leave a reply

Related News