Foto

500-ാം വാര്‍ഷിക നിറവില്‍ ഫിലിപ്പിന്‍സിലെ സഭയ്ക്ക് മാര്‍പാപ്പയുടെ അഭിനന്ദനം

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികനായി സമൂഹ ബലി


ലോകത്തിലെ മൂന്നാമത്തെ വലിയ കത്തോലിക്കാ രാജ്യമായ ഫിലിപ്പിന്‍സില്‍ സഭ സ്ഥാപിതമായതിന്റെ 500-ാം വാര്‍ഷികാഘോഷത്തിന്‍െ ഭാഗമായി   സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച  സമൂഹ ബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായി. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍ ഉള്‍പ്പെടെ ഫിലിപ്പിനോ സഭയുടെ നിരവധി പ്രതിനിധികള്‍ സംബന്ധിച്ച ദിവ്യ ബലി പരമ്പരാഗത ഫിലിപ്പിനോ വസ്ത്ര ധാരികളുടെ ഘോഷയാത്രയ്ക്കു ശേഷമാണ് ആരംഭിച്ചത്.

അര സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഫിലിപ്പിനോകള്‍ക്ക് സുവിശേഷത്തിന്റെ സന്തോഷം ലഭിച്ച വേള സഭാ ചരിത്രത്തില്‍ നിര്‍ണ്ണായകമാണെന്ന് മാര്‍പ്പാപ്പ തന്റെ വചന സന്ദേശത്തില്‍ പറഞ്ഞു, 'ഈ സന്തോഷം നിങ്ങളുടെ മുഴുവന്‍ ജനങ്ങളിലും പ്രകടമാണ്. നിങ്ങളുടെ കണ്ണുകളിലും മുഖങ്ങളിലും പാട്ടുകളിലും പ്രാര്‍ത്ഥനകളിലും സന്തോഷം ഒഴുകുന്നു. നിങ്ങളുടെ വിശ്വാസം മറ്റു ദേശങ്ങളിലേക്ക് വ്യാപിക്കുന്നു.'
ഗാര്‍ഹിക സഹായികളായും, ബേബി സിറ്റര്‍മാരായും, വയോജന ശുശ്രൂഷകരായും നിരവധി ഇറ്റലിക്കാരുടെ വീടുകളില്‍ ഫിലിപ്പിനോകള്‍ നല്‍കുന്ന സേവനം വിശ്വാസാധിഷ്ഠിതമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

1595-ല്‍ ആദ്യത്തെ സഭാ പ്രവിശ്യ ഫിലിപ്പിന്‍സില്‍ സ്ഥാപിക്കപ്പെട്ടു. 1521-ല്‍ ഫിലിപ്പിന്‍സിന്റെ ഭാഗമായ സിബു ദ്വീപില്‍ 800-ലധികം ഫിലിപ്പിനോകളുടെ ജ്ഞാന സ്‌നാനത്തോടെയാണ് അവിടത്തെ സുവിശേഷവത്കരണത്തിന്റെ നീണ്ട ചരിത്രത്തിനു തുടക്കം കുറിച്ചത്.

Foto

Comments

leave a reply

Related News