A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കടൽ കയറ്റത്തിന് പരിഹാരം തേടി വൈദീകരുടെ ഉപവാസം 

കണ്ണമാലി മുതൽ ഫോർട്ട് കൊച്ചി വരെ  കടൽ കയറ്റം ദിനംപ്രതി  ശക്തിപെടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തു ന്നതിന്റെ മുന്നോടിയായി ജൂൺ 20 വെള്ളിയാഴ്ച തോപ്പുംപടി BOT ജംഗ്ഷനിൽ ആലപ്പുഴ- കൊച്ചി രൂപതകളിലെ വൈദികർ നടത്തുന്ന ഉപവാസ സമരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ചെറിയ കടവ്, കണ്ടക്കടവ് എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു. ജനങ്ങൾ ഈ പ്രദേശങ്ങളിൽ അനുഭവിക്കുന്ന ദുരിതങ്ങൾ യോഗം വിലയിരുത്തി. കടലാക്രമണ പ്രദേശങ്ങളിലെ വീടുകൾക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു. സ്വന്തം വീടുകളിൽ താമസിക്കുന്നതിന് മാർഗ്ഗമില്ലാതെ ബന്ധുവീടുകളിലും വാടകവീടുകളിലും താമസിക്കുന്ന കുടുംമ്പങ്ങൾക്ക് സർക്കാർ സംരക്ഷണം ഏർപ്പെടുത്തണം. ഇന്ന് ചെറിയ കടവിൽ നിന്ന് കണ്ണമാലിയിലേക്ക് സംഘടിപ്പിചിട്ടുള്ള വിളം മ്പര ജാഥയിൽ ദുരിത ബാധിതർ കുടുംബ സമേതം പങ്കെടുക്കും. യോഗത്തിൽ കൊച്ചി രൂപത ചാൻസിലർ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് അദ്ധ്യഷത വഹിച്ചു. സൗദി പ്പള്ളി വികാരി ഫാ. തോബിയസ് തെക്കെ പാലക്കൽ  ഉൽഘാടനം ചെയ്തു. റവ.ഫാ.ആന്റെണി കുഴിവേലിൽ, ഫാ.സെബാസ്റ്റ്യൻപന ചിക്കൽ .ടി.എ. ഡാൽഫിൻ സംസാരിച്ചു. കണ്ടക്കടവിൽ നടന്ന യോഗം റവ.ഡോ. സോളമൻ ചാരങ്ങട്ട് ഉദ്‌ഘാടനം ചെയ്തു. റവ ഫാ.ജോപ്പൻ അണ്ടിശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ഫാ. ആന്റണിറ്റോ പോൾ, ഫാ. സിബിച്ചൻ ചെറുതീയിൽ, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ജനറൽ സെക്രട്ടറി ബാബു കാളി പ്പറമ്പിൽ, ജോബ് പുളിക്കൽ പ്രസംഗിച്ചു.

Comments

leave a reply