മനുഷ്യ കടത്തിനെതിരായ ദിനാചരണം: ആഗോളതലത്തിൽ സഹകരണം തേടി ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: കോവിഡ് മൂലം പട്ടിണിയായ 124 ദശലക്ഷമാളുകൾ മനുഷ്യക്കടത്തിന്റെ കെണിയിൽ വീഴാമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. മനുഷ്യക്കടത്തിനെതിരെയുള്ള ആഗോള ദിനാചരണത്തോനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.
ജൂലൈ 30ന് ആചരിക്കുന്ന ഈ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റും ശ്രദ്ധേയമായി. ''മനുഷ്യക്കടത്തിന് ഇരയായവരെ പുനരധിവസിപ്പിച്ചു പിന്തുണയും അവർക്ക് കരുതലുമേകുന്ന ഒരു സമ്പദ്‌വ്യവസ്ഥ രൂപാന്തരപ്പെടുത്താൻ എല്ലാവരേയും ക്ഷണിക്കുന്നു.'' എന്നായിരുന്നു പാപ്പയുടെ ട്വീറ്റ്.
കള്ളക്കടത്തുകാർ 20 ദശലക്ഷം മുതൽ 40ലക്ഷം പേരെ വരെ കടത്തിക്കൊണ്ടു പോയി അടിമവേല ചെയ്യിക്കുന്നുണ്ടെന്നാണ് കണക്ക്.
മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സമർപ്പിതരുടെ കൂട്ടായ്മയായ 'തലീത്താകും' 2020-ൽ മാത്രം 17,000 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകി. ഇവരുടെ വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലും സഹായം നൽകിയതോടൊപ്പം ആവശ്യമായ നിയമസഹായവും ഏർപ്പാട് ചെയ്തിട്ടുണ്ട്. 'തലീത്താ കും' എന്ന പ്രസ്ഥാനത്തിന്റെ കോ ഓർഡിനേറ്റർ സിസ്റ്റർ ഗബ്രിയേല ബൊട്ടാനി സി.എം.എസ് ആണ്.
ഇത്തവണത്തെ ദിനാചരണം യു.എൻ. ആസൂത്രണം ചെയ്തിട്ടുള്ളത് മനുഷ്യ കടത്തിന് ഇരയായവരെ ശ്രവിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെന്ന് യു.എൻ. വൃത്തങ്ങൾ പറഞ്ഞു.
Comments