Foto

ഫാ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ഡയറക്ടര്‍

കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ഡയറക്ടര്‍ ആയി
ഫാ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് നിയമിതനായി. 
 

കൊച്ചി: കെ ആര്‍ എല്‍ സി സി യുടെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ഡയറക്ടര്‍ ആയി ഫാ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് നിയമിതനായി. തീരദേശത്തിന്റെയും തീരദേശ ജനതയുടേയും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണവും പഠനങ്ങളും പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയുമാണ് 'കടല്‍' ലക്ഷ്യമിടുന്നത്. തിരുവനന്തപുരം അതിരൂപതാംഗമായ ഫാ. സബാസ് തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ഏഴു വര്‍ഷക്കാലം ഡയറക്ടര്‍ ആയി സേവന കാലം പൂര്‍ത്തിയാക്കിയ ഫാ. ഡോ. അന്റണിറ്റോ പോള്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഫാ. സാബാസ് നിയമിതനായത്.

Foto

Comments

leave a reply

Related News